മനാമ: രാജ്യത്തെ പ്രവാസികൾക്കിടയിൽ കോവിഡ് -19 വ്യാപനം ഉണ്ടായിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ച 52 പേരിൽ 47 പേർ വിദേശ തൊഴി ലാളികളായിരുന്നു. ഇതിനുപിന്നാലെ പ്രവാസികൾക്കിടയിൽ രോഗവ്യാപനം ഉണ്ടായെന്ന പ്രചാരണം ഉണ്ടായതിനെത്തുടർന്നാണ് മന്ത്രാലയത്തിെൻറ വിശദീകരണം. ഒൗദ്യോഗിക ഉറവിടങ്ങളിൽനിന്നുള്ള വിവരങ്ങളെ മാത്രം ആശ്രയിക്കണമെന്നും മന്ത്രാലയം അറിയിച്ചു.ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ച 47 പേരെയും സിത്രയിലെ താൽക്കാലിക ആശുപത്രിയിലെ െഎസൊലേഷനിൽ പ്രവേശിപ്പിച്ച് ചികിത്സ തുടങ്ങിയിട്ടുണ്ട്. നേരത്തേ രോഗം സ്ഥിരീകരിച്ച ആളുമായി തൊഴിലാളികളിൽ ഒരാൾ സമ്പർക്കം പുലർത്തിയതിനെത്തുടർന്ന് എല്ലാവരെയും സൽമാബാദിലെ താമസ് സ്ഥലത്തുതന്നെ ക്വാറൻറീനിലാക്കിയിരുന്നുവെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
കമ്പനി മാനേജ്മെൻറിെൻറ സഹകരണത്തോടെയായിരുന്നു ഇത്. ക്വാറൻറീൻ കാലത്ത് ഇവരിൽ ആരും പുറത്തുപോയിട്ടില്ല.ഴിഞ്ഞദിവസം തൊഴിലാളികളിൽ നടത്തിയ പരിശോധനയിലാണ് 47 പേർക്ക് രോഗം സ്ഥിരീകരിച്ചത്. എല്ലാ തൊഴിലാളികളുടെയും കാര്യത്തിൽ മതിയായ മുൻകരുതൽ എടുത്തിട്ടുണ്ട്. നിലവിൽ നിരീക്ഷണത്തിലുള്ളവരുടെ ക്വാറൻറീൻ രണ്ട് ആഴ്ചകൂടി നീട്ടാനും തീരുമാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.