പ്രവാസി ഗൈഡൻസ്​ ഫോറം 10ാം വാർഷികം 25ന്​

മനാമ: ബഹ്​റൈനിലെ പരിശീലനം നേടിയ കൗൺസിലർമാരുടെ സംഘടനയായ ‘പ്രവാസി ഗൈഡൻസ്​ ഫോറ’ത്തി​​​െൻറ 10ാം വാർഷികാഘോഷങ്ങ ൾ ഇൗ മാസം 25ന്​ വൈകീട്ട്​ 7.30 മുതൽ കേരള കാത്തലിക്​ അസോസിയേഷൻ (കെ.സി.എ) ഹാളിൽ നടക്കുമെന്ന്​ ഭാരവാഹികൾ വാർത്താസമ്മേള നത്തിൽ അറിയിച്ചു. എം.ജി യൂനിവേഴ്​സിറ്റി മുൻ വൈസ്​ ചാൻസലർ ഡോ.ജാൻസി ജെയിംസ്​, ഹയർ സെക്കൻററി വകുപ്പ്​ മുൻ ഡയറക്​ട ർ ജെയിംസ്​ ജോസഫ്​ എന്നിവർ മുഖ്യാതിഥികളായി പ​െങ്കടുക്കും.
ഇതോടനുബന്ധിച്ച്​ ഗൈഡൻസ്​ ഫോറം വിവിധ അവാർഡുകളും പ്രഖ്യാപിച്ചു. ‘കർമജ്യോതി’ അവാർഡിന്​ സാമൂഹിക പ്രവർത്തകനും ‘​െഎമാക്​’ ചെയർമാനുമായ ഫ്രാൻസിസ്​ കൈതാരത്ത്​ അർഹനായി. ‘പ്രതിഭ’ അവാർഡ്​ രമേഷ്​ നാരായണൻ, ഷീബ മനോജ്​ എന്നിവർ പങ്കിട്ടു. മികച്ച കൗൺസിലർ, മികച്ച അധ്യാപകൻ, മികച്ച കോഒാഡിനേറ്റർ അവാർഡുകൾ യഥാക്രമം സജി ജോൺ, അമൃത രവി, രാധാമണി സോമരാജൻ എന്നിവർ നേടി. സംഘടന നടത്തിയ പരിപാടികളിൽ മികച്ച പ്രകടനം കാഴ്​ച വെച്ച വിദ്യാർഥികൾക്ക്​ മെഡലുകൾ സമ്മാനിക്കും.
പ്രവാസലോകത്തെ ആത്മഹത്യ പ്രശ്​നത്തിൽ സംഘടന കാര്യക്ഷമായി ഇടപെട്ടതായി ഭാരവാഹികൾ പറഞ്ഞു. നിരവധി പേർക്ക്​ കൗൺസിലിങ്​ നൽകി ജീവിതത്തിലേക്ക്​ തിരികെ കൊ ണ്ടുവരാനായെന്നും അവർ വ്യക്തമാക്കി.
വാർത്താസമ്മേളനത്തിൽ, ഡോ.ജോൺ പനക്കൽ (പ്രവാസി ഗൈഡൻസ്​ ഫോറം ഉപദേശക സമിതി ചെയർമാൻ), പ്രദീപ്​ പുറവങ്കര, ലത്തീഫ്​ ആയഞ്ചേരി, പ്രദീപ്​ പതേരി, ക്രിസോസ്​റ്റം ജോസഫ്​, രമേഷ്​ നാരായണൻ, ഡോ. ശ്യാം കുമാർ, റീന ബിജു, വിശ്വനാഥൻ ഭാസ്​കരൻ എന്നിവർ സംബന്ധിച്ചു.

Tags:    
News Summary - Pravasi Guidance forum, Bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.