മനാമ: കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് പ്രവാസി വെൽഫെയർ ഒന്നിപ്പ് എന്ന പേരിൽ ബഹ്റൈനിലെ സാമൂഹിക ജീവകാരുണ്യ മേഖലകളിൽ പ്രവർത്തിക്കുന്ന ജില്ല അസോസിയേഷനുകളുടെ സംഗമം സംഘടിപ്പിക്കുന്നു.
നവംബർ മൂന്നിന് വൈകീട്ട് ആറുമണിക്ക് സിഞ്ചിലുള്ള പ്രവാസി സെന്ററിൽ നടക്കുന്ന ഒന്നിപ്പിൽ ജില്ല അസോസിയേഷനുകളുടെ പ്രതിനിധി സംഗമവും കേരളത്തെ കുറിച്ചുള്ള പുതിയ പ്രതീക്ഷകളും വിലയിരുത്തലുകളും പങ്കുവെക്കുന്ന നവകേരളം ചർച്ചാസദസ്സും കലാ സാംസ്കാരിക സദസ്സും ഉണ്ടായിരിക്കുമെന്ന് പ്രവാസി വെൽഫെയർ ജനറൽ സെക്രട്ടറി സി.എം. മുഹമ്മദലി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.