മനാമ: പ്രവാസി വെൽഫെയർ സംഘടിപ്പിക്കുന്ന ‘പ്രവാസോണം’ ഓണാഘോഷ പോസ്റ്റർ പ്രകാശനം ചെയ്തു. പ്രവാസി വെൽഫെയർ പ്രസിഡന്റ് ബദറുദ്ദീൻ പൂവാർ പ്രവാസോണം ഓണാഘോഷ കമ്മിറ്റി ചെയർമാൻ ഷാഹുൽ വെന്നിയൂരിന് നൽകി പ്രകാശനം ചെയ്തു. ഒക്ടോബർ 4 ന് മനാമ കർണാടക ക്ലബിലാണ് ഓണാഘോഷ പരിപാടികൾ അരങ്ങേറുന്നത്.
ദിവസം മുഴുവൻ നീളുന്ന ഓണാഘോഷ പരിപാടികൾ വിജയിപ്പിക്കുന്നതിന് ഷാഹുൽ വെന്നിയൂർ ജനറൽ കൺവീനറും രാജീവ് നാവായിക്കുളം, മൊയ്തു തിരുവള്ളൂർ, അനിൽ ആറ്റിങ്ങൽ എന്നിവർ കൺവീനർമാരുമായ 51 അംഗ സംഘാടകസമിതിയെ തെരഞ്ഞെടുത്തു.
സ്പോൺസർഷിപ്: അനസ് കാഞ്ഞിരപ്പള്ളി, ലിഖിത ലക്ഷ്മൺ, ഇർഷാദ് കോട്ടയം, റജീന, ബദറുദ്ദീൻ. രജിസ്ട്രേഷൻ - ആഷിക് എരുമേലി, മഹമൂദ് മായൻ, ഹാഷിം, ഷിജിന ആഷിഖ്. ഓണസദ്യ- മൊയ്തു തിരുവള്ളൂർ, രാജീവ് നാവായിക്കുളം, ലത്തീഫ് കടമേരി, അനിൽകുമാർ, ദീപക്, നൗഷാദ്, ഓണക്കളികൾ - റെനി വിനേഷ്, സബീന, രാജീവ് നാവായിക്കുളം, അനിൽകുമാർ, സിനി, റഹീസ്, ബൈജു, അസ്റ, മസീറ റഷീദ സുബൈർ. കലാപരിപാടികൾ - റുമൈസ അബ്ബാസ്, സഞ്ജു സാനു, ആബിദ, ബൈജു സുഹാന, റഷീദ, സുനിൽ വൈക്കം, നുസൈബ മൊയ്തീൻ, റഷീദ ബദർ, അബ്ബാസ്, വഫ ശാഹുൽ
പ്രവാസി സെന്ററിൽ നടന്ന പ്രവാസോണം പോസ്റ്റർ പ്രകാശനത്തിനും സംഘാടക സമിതി യോഗത്തിലും പ്രവാസോണം ജനറൽ കൺവീനർ ഷാഹുൽ വെന്നിയൂർ അധ്യക്ഷതവഹിച്ചു. ലിഖിത ലക്ഷ്മൺ സംഘാടകസമിതി രൂപവത്കരണത്തിന് നേതൃത്വം നൽകി. സഞ്ജു സാനു സ്വാഗതവും ബദറുദ്ദീൻ പൂവാർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.