പ്രൈം ​മി​നി​സ്​​റ്റേ​ഴ്​​സ് ജേ​ണ​ലി​സം അ​വാ​ർ​ഡ് ദാ​ന ച​ട​ങ്ങി​ൽ​നി​ന്ന് 

പ്രൈം മിനിസ്റ്റേഴ്സ് ജേണലിസം അവാർഡ് വിതരണം ചെയ്തു

മനാമ: മികച്ച മാധ്യമപ്രവർത്തകർക്ക് ഏർപ്പെടുത്തിയ പ്രൈം മിനിസ്റ്റേഴ്സ് അവാർഡ് വിതരണം ചെയ്തു.കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ അവാർഡ് ജേതാക്കൾ പുരസ്കാരം ഏറ്റുവാങ്ങി.

മികച്ച കോളത്തിനുള്ള പുരസ്കാരം അൽ ബിലാദ് പത്രത്തിലെ യസ്മീൻ ഖലഫിനും അന്വേഷണാത്മക മാധ്യമ പ്രവർത്തനത്തിനുള്ള പുരസ്കാരം അൽ ബിലാദിലെ അലാവി അൽസഈദ് അദ്നാൻ അൽ മൂസാവിക്കും മികച്ച അഭിമുഖത്തിനുള്ള പുരസ്കാരം അൽഅയാം പത്രത്തിലെ സാറ നജീബ്, ഹുസൈൻ സാബ്ത് എന്നിവർക്കും മികച്ച ഫോട്ടോഗ്രഫി പുരസ്കാരം അക്ബാർ അൽ ഖലീജ് പത്രത്തിലെ അബ്ദുൽ അമീർ അൽ സുൽത്താനക്കും ലഭിച്ചു.

Tags:    
News Summary - Presented the Prime Minister's Journalism Award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.