മനാമ: ജമാഅത്തെ ഇസ്ലാമി മുൻ അഖിലേന്ത്യ ഉപാധ്യക്ഷനും കേരള മുൻ അമീറുമായ പ്രഫ. കെ.എ. സിദ്ദീഖ് ഹസെൻറ നിര്യാണത്തിൽ ബഹ്റൈനിലെ പ്രവാസി സമൂഹം അനുശോചിച്ചു. ബഹ്റൈനുമായി അടുത്തബന്ധം പുലർത്തിയിരുന്ന അദ്ദേഹം സ്വദേശികൾക്കും പരിചിതനായിരുന്നു. അദ്ദേഹത്തിെൻറ നിര്യാണം കനത്ത നഷ്ടമാണെന്ന് വിവിധ സംഘടനകളും കൂട്ടായ്മകളും അനുശോചന സന്ദേശത്തിൽ പറഞ്ഞു.
സാമൂഹിക സേവന രംഗത്തെ അതുല്യ പ്രതിഭ
മനാമ: കഴിഞ്ഞ ദിവസം നിര്യാതനായ പ്രഫ. കെ.എ. സിദ്ദീഖ് ഹസൻ ഇന്ത്യയിലെ പിന്നാക്ക ജനവിഭാഗങ്ങളുടെ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ ഉന്നമനത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച, ദീർഘവീക്ഷണവും കർമകുശലതയും ഒത്തുചേർന്ന മനുഷ്യസ്നേഹിയായ നേതാവായിരുന്നുവെന്ന് ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ അനുശോചന കുറിപ്പിൽ പറഞ്ഞു. സാമൂഹിക, വിദ്യാഭ്യാസ, സാമ്പത്തിക മേഖലയിൽ പിന്നാക്കം നിൽക്കുന്ന ജനവിഭാഗങ്ങളുടെ ഉന്നമത്തിനായി പ്രവർത്തിക്കുന്ന അനേകം പ്രോജക്ടുകൾക്ക് നേതൃത്വം നൽകിയ അദ്ദേഹം ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷൻ, ഹ്യൂമൻ വെൽഫെയർ ട്രസ്റ്റ്, എ.പി.സി.ആർ, സൊസൈറ്റി ഫോർ ബ്രൈറ്റ് ഫ്യൂച്ചർ, മെഡിക്കൽ സർവിസ് സൊസൈറ്റി എന്നിവയുടെ ജനറൽ സെക്രട്ടറിയായിരുന്നു.
പാർശ്വവത്കരിക്കപ്പെട്ട ഇന്ത്യയിലെ പിന്നാക്ക ജനവിഭാഗത്തിെൻറ ഉന്നമനത്തിനുവേണ്ടി പ്രത്യേകിച്ച് ഉത്തരേന്ത്യയിലെ പാവപ്പെട്ടവർക്കുവേണ്ടി വിഷൻ 2026 രൂപവത്കരിക്കുകയും അനേകം പദ്ധതികൾ നടപ്പാക്കുകയും ചെയ്തു. തെൻറ പ്രവർത്തനങ്ങളുടെ ഭാഗമായി പലതവണ ബഹ്റൈൻ സന്ദർശിച്ച അദ്ദേഹം നിരവധി സ്വദേശി പണ്ഡിതരും വിദ്യാഭ്യാസ പ്രവർത്തകരുമായി ആത്മബന്ധം പുലർത്തിയ വ്യക്തികൂടിയായിരുന്നു. അദ്ദേഹത്തിെൻറ ജീവിതവും പ്രവർത്തനങ്ങളും പുതുതലമുറക്ക് മാതൃകയാണെന്നും ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ പ്രസിഡൻറ് ജമാൽ ഇരിങ്ങൽ, സെക്രട്ടറി എം.എം. സുബൈർ എന്നിവർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
കെ.എം.സി.സി ബഹ്റൈൻ
പ്രഫ. സിദ്ദീഖ് ഹസെൻറ വിയോഗത്തിൽ കെ.എം.സി.സി ബഹ്റൈൻ സംസ്ഥാന കമ്മിറ്റി അനുശോചിച്ചു. ഇസ്ലാമിക പ്രബോധന രംഗത്തും ജീവകാരുണ്യ മേഖലയിലും മാതൃകപരമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി സജീവ സാന്നിധ്യമായ സിദ്ദീഖ് ഹസെൻറ വിയോഗം തീരാനഷ്ടമാണെന്ന് സംസ്ഥാന ആക്ടിങ് പ്രസിഡൻറ് ശംസുദ്ദീൻ വെള്ളിക്കുളങ്ങര, ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ എന്നിവർ അനുശോചന കുറിപ്പിൽ പറഞ്ഞു. അദ്ദേഹത്തിെൻറ കുടുംബത്തിെൻറ ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹത്തിനുവേണ്ടി പ്രാർഥിക്കണമെന്നും നേതാക്കൾ അഭ്യർഥിച്ചു.
കൊല്ലം പ്രവാസി അസോസിയേഷൻ
ഐഡിയല്‍ പബ്ലിക്കേഷന്‍ ട്രസ്റ്റിെൻറ സ്ഥാപക സെക്രട്ടറിയും സാമൂഹിക, സാംസ്കാരിക പ്രവർത്തകനുമായ പ്രഫ. കെ.എ. സിദ്ദീഖ് ഹസെൻറ നിര്യാണത്തിൽ കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്റൈൻ ചാപ്റ്റർ അനുശോചിച്ചു. മാനുഷിക സ്നേഹ പ്രവർത്തനത്തിെൻറ ഉദാത്ത മാതൃകയായിരുന്നു അദ്ദേഹം. എഴുത്തുകാരൻ, വാഗ്മി, സാമൂഹിക പ്രവര്ത്തകന്, അധ്യാപകൻ, ബഹുഭാഷ പണ്ഡിതൻ എന്നീ നിലകളിൽ മികവ് തെളിയിച്ച പ്രഫ. സിദ്ദീഖ് ഹസെൻറ വിയോഗം നികത്താനാകാത്ത നഷ്ടമാണെന്ന് പ്രസിഡൻറ് നിസാർ കൊല്ലവും സെക്രട്ടറി ജഗത് കൃഷ്ണകുമാറും അനുശോചന സന്ദേശത്തിൽ പറഞ്ഞു. പ്രഫ. കെ.എ. സിദ്ദീഖ് ഹസെൻറ നിര്യാണത്തിൽ ഇന്ത്യൻ സോഷ്യൽ ഫോറം ബഹ്റൈൻ കേരള ഘടകം അനുശോചിച്ചു.
ഇന്ത്യയിലെ സാമൂഹിക, വിദ്യാഭ്യാസ മേഖലയില്‍ പിന്നാക്കം നില്ക്കുന്ന ജനവിഭാഗങ്ങളുടെ പുരോഗമനത്തിനായി അഹോരാത്രം പ്രവർത്തിച്ച അദ്ദേഹം, എഴുത്തുകാരൻ, ഇസ്ലാമിക പണ്ഡിതന്, വാഗ്മി, സാമൂഹിക പ്രവര്ത്തകന് എന്നീ നിലകളിൽ പകരം വെക്കാനാവാത്ത വ്യക്തിത്വത്തിന് ഉടമയായിരുന്നു. സിദ്ദീഖ് ഹസെൻറ വിയോഗം പാർശ്വവത്കൃത വിഭാഗങ്ങൾക്ക് നികത്താനാവാത്ത നഷ്ടമാണ്. അദ്ദേഹത്തിെൻറ കുടുംബത്തിെൻറയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായി ഇന്ത്യൻ സോഷ്യൽ ഫോറം കേരള ഘടകം പ്രസിഡൻറ് അലി അക്ബർ, ജനറൽ സെക്രട്ടറി റഫീഖ് അബ്ബാസ് എന്നിവർ അനുശോചന സന്ദേശത്തിൽ അറിയിച്ചു.
അൽ ഇസ്ലാഹ് ചെയർമാൻ ഡോ. ശൈഖ് അബ്ദുൽ ലത്തീഫ് അൽ ശൈഖ്, ബഹ്റൈൻ യൂനിവേഴ്സിറ്റി അസി. പ്രഫസറും അബൂബക്കർ മസ്ജിദ് ഇമാമുമായ ഡോ. ശൈഖ് ഖാലിദ് അൽ ഷുനു, മുൻ എം.പി. ഖാലിദ് മുഹമ്മദ്, എം.പി. ഖാലിദ് ബൂഉനുഖ്, ശരീഅ കോർട്ട് ജഡ്ജി ഹമദ് ഫാദൽ അൽ ദോസരി, മുൻ എം. പി അബ്ദുൽ വാഹിദ് അഹ്മദ് കറാത്ത എന്നിവരും അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.