മനാമ: പക്ഷാഘാതത്തെത്തുടർന്ന് കിടപ്പിലായ പഞ്ചാബ് സ്വദേശിയെ നാട്ടിലെത്തിച്ചു. സുഹൃത്തുക്കളുമായി ജോലിസ്ഥലത്തേക്ക് പോകുന്നതിനിടെയാണ് ഡീസൽ മെക്കാനിക്കായിരുന്ന പഞ്ചാബ് സ്വദേശി കുൽവിന്ദർ കുമാറിന് ഹൃദയാഘാതമുണ്ടായത്. തുടർന്ന് സൽമാനിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ െവച്ച് പക്ഷാഘാതമുണ്ടായതോടെ ചലനശേഷി നഷ്ടപ്പെട്ടു. സാമൂഹികപ്രവർത്തകനും പ്രവാസി ലീഗൽ സെൽ കൺട്രി ഹെഡുമായ സുധീർ തിരുനിലത്തിന്റെ ഇടപെടലിനെത്തുടർന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്കയക്കുകയായിരുന്നു. അതിനുള്ള ചെലവുകൾ തൊഴിലുടമ വഹിച്ചത് കാര്യങ്ങൾ വേഗത്തിലാക്കാൻ സഹായകരമായി.
സ്ട്രക്ചർ ടിക്കറ്റിന് 2500 ദീനാർ അടക്കം ചെലവായി. നാട്ടിലെത്തിച്ച കുൽവിന്ദറിനെ ഗുരുനാനാക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രോഗികളാകുന്ന പ്രവാസികൾ ചികിത്സക്ക് പണമില്ലാതെ ബുദ്ധിമുട്ടുന്ന അവസ്ഥയാണ് പലപ്പോഴുമെന്നതിനാൽ പ്രവാസികൾക്ക് കേന്ദ്ര സർക്കാർ ആരോഗ്യ ഇൻഷുറൻസ് ഏർപ്പെടുത്തണമെന്ന് സുധീർ തിരുനിലത്ത് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.