അൽ നൂർ ഇന്റർനാഷണൽ സ്‌കൂൾ ഖുർആൻ പാരായണ മത്സരത്തിലെ വിജയികൾക്ക് സ്‌കൂൾ സ്ഥാപക ചെയർമാൻ അലി ഹസൻ, നീതിന്യായ-ഇസ്ലാമിക കാര്യ മന്ത്രി നവാഫ് ബിൻ മുഹമ്മദ് അൽ മാവ്ദ എന്നിവർ പുരസ്കാരം നൽകുന്നു

ഖുർആൻ പാരായണ മത്സര വിജയികളെ അൽനൂർ സ്കൂൾ ആദരിച്ചു

മനാമ: അൽ നൂർ ഇന്റർനാഷണൽ സ്‌കൂൾ ഖുർആൻ പാരായണ, മനഃപ്പാഠമാക്കൽ മത്സരത്തിലെ വിജയികളെ ആദരിച്ചു.മുഖ്യാതിഥി നീതിന്യായ-ഇസ്ലാമിക കാര്യ മന്ത്രി നവാഫ് ബിൻ മുഹമ്മദ് അൽ മാവ്ദ, സ്‌കൂൾ സ്ഥാപക ചെയർമാൻ അലി ഹസൻ എന്നിവർ ചേർന്ന് വിജയികൾക്ക് സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. സ്കൂൾ ഡയറക്ടർ ഡോ. മുഹമ്മദ് മഷൂദ്, പ്രിൻസിപ്പൽ അമീൻ മുഹമ്മദ് ഹുലൈവ, നീതിന്യായ, ഇസ്‍ലാമിക മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം എന്നിവയിൽനിന്നുള്ള ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പ​ങ്കെടുത്തു. പ്രിൻസിപ്പൽ അമീൻ മുഹമ്മദ് ഹുലൈവ മുഖ്യാതിഥികളെ സ്വാഗതം ചെയ്തു. ഫാത്തിമ ജന്നത്ത്, ഫാത്തിമ അൽഹൽവാജി, സിയാദ് അൽഅഥം, മുഹമ്മദ് ഇബ്രാഹിം, അബ്ദുല്ല അസ്സം എന്നിവർ ഖുർആൻ പാരായണം നടത്തി. 5000 വിദ്യാർഥികൾ പങ്കെടുത്ത മത്സരത്തിൽ 800 പേർ ഫൈനൽ റൗണ്ടിലെത്തി. 250 വിദ്യാർഥികൾ വിവിധ കാറ്റഗറികളിൽ സമ്മാനങ്ങൾ നേടി. മനഃപാഠമാക്കൽ, മികച്ച ശബ്ദം തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് വിജയികളെ തെരഞ്ഞെടുത്തത്. 

Tags:    
News Summary - Quran recitation competition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.