മനാമ: ബഹ്റൈൻ സുന്നി ഔഖഫിന്റെ ആഭിമുഖ്യത്തിൽ ഷൈഖ ഹെസ്സ ഇസ്ലാമിക് സെന്റർ, ബസാഇർ സെന്റർ മലയാളികൾക്കായി സംഘടിപ്പിച്ച ഈദ് ഗാഹ് ശ്രദ്ധേയമായി. റിഫ ലുലു ഹൈപ്പർ മാർക്കറ്റിന് സമീപത്തുള്ള സ്കൂൾ ഗ്രൗണ്ടിൽ നടന്ന ഈദ് ഗാഹിലെ നമസ്കാരത്തിനും ഖുതുബക്കും ശൈഖ ഹെസ്സ സെന്റർ പ്രബോധകൻ ഹാരിസുദ്ദീൻ പറളി നേതൃത്വം നൽകി.
2007ൽ ആരംഭിച്ച് ഏതാണ്ട് 17 വർഷമായി മലയാളികൾക്കായി നടന്നു വരുന്ന ഈദ് ഗാഹാണ് റഫ ഈദ് ഗാഹ്. ഒരു മാസക്കാലം കൊണ്ട് നേടിയെടുത്ത ചൈതന്യം ആത്മീയ വിശുദ്ധിയും തുടർന്നുള്ള ജിവിതത്തിലുടനീളം കാത്തുസൂക്ഷിക്കാൻ സാധിക്കണമെന്നും അതുവഴി ഉത്തമ മനുഷ്യനായി നിലകൊള്ളാൻ പരിശ്രമിക്കണമെന്നും അദ്ദേഹം ഖുതുബയിലൂടെ ഉദ്ബോധിപ്പിച്ചു.
ഈദ് ഗാഹ് കമ്മിറ്റി ചെയർമാൻ അബ്ദുറഹ്മാൻ മുള്ളങ്കോത്ത്, ജനറൽ കൺവീനർ റഹീസ് മുള്ളങ്കോത്ത്, കൺവീനർമാരായ നവാസ് ഒ.പി, റിഫ്ഷാദ് എന്നിവരും സുഹൈൽ മേലടി, നവാഫ് ടി.പി, നസീഫ് ടി.പി, ഇസ്മയിൽ പാലൊളി, അലി ഉസ്മാൻ, അൽ അമീൻ, ഓവി മൊയ്തീൻ, ആദം ഹംസ, റിഫ ഇസ്ലാമിക് മദ്റസ ടീച്ചർമാരായ നസീമ സുഹൈൽ, നാസില, സാജിത, ആയിഷാ സക്കീർ എന്നിവരും സീനത്ത് സൈഫുല്ല, നാശിത നസീഫ്, ആമിന നവഫ്, മുഹ്സിന റഹീസ് എന്നിവർ ഈദ് ഗാഹ് സംഘാടനത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.