പള്ളിക്കൂടത്തിൽനിന്നും വീട്ടിലെത്തുന്ന സമയത്ത് വിശപ്പോടെ വല്ലതും കഴിക്കാനായി അടുക്കളയിലേക്ക് കയറുേമ്പാൾ ചിലപ്പോൾ പ്രത്യേക ചില പലഹാരങ്ങളോ, കറി മണങ്ങളോ ഉണ്ടാകുേമ്പാൾ മനസിലുറപ്പിക്കും ഹാജിറ അമ്മായിയുടെ വീട്ടിൽ നിന്നും എത്തിച്ചതാണ്. അതുപോലെ ഞങ്ങളുടെ വീട്ടിൽ എന്തേലും വിശേഷപ്പെട്ട പലഹാരമോ വിഭവങ്ങളോ ഉണ്ടാക്കിയാൽ അതിെൻറ ഒാഹരി അയലത്ത് അമ്മായിയുടെ വീട്ടിലും എത്തിക്കുമായിരുന്നു. അന്ന് വേലിയോ മതിലോ ജാതി മത സ്പർധകളോ ഒന്നും ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്നത് ഇല്ലായ്മകളും നാട്ടുമ്പുറ നൻമകളും മാത്രം. കണ്ണൂരിലെ പയ്യന്നൂരിന് അടുത്തുള്ള മണിയറയാണ് എെൻറ ഗ്രാമം. ഹാജിറ അമ്മായിയെ കുറിച്ച് പറയുേമ്പാൾ ഇപ്പോഴും ആ നിറഞ്ഞ വർത്താനം ഒാർമ വരും. എപ്പോഴും തട്ടവും ഇറക്കിത്തുന്നിയ ബ്ലൗസും ലുങ്കിയും എല്ലാം അണിഞ്ഞ് സദാ പ്രസന്നതയോടെ പറമ്പിൽ ആടിനെ മേച്ചും ചെടികൾക്ക് നനച്ചും അടുക്കളയിൽ ഒാരോന്ന് ചെയ്ത് നിർത്താതെ അലച്ചും പറഞ്ഞും നിൽക്കുന്ന ഒരു പൊണ്ണൊരുത്തി. അങ്ങനെ ഇരിക്കെ ഒരു ദിവസം ഞാൻ സ്കൂൾ വിട്ട് വീട്ടിൽ വരുേമ്പാൾ ഞാൻ വിശപ്പ് കാരണം അമ്മയെ ഉറക്കെ വിളിക്കാൻ തുടങ്ങി. അതുകേട്ട് അച്ഛൻ പറഞ്ഞു. ‘അമ്മ ഇവിടെ ഇല്ല ഹാ
ജിറ അമ്മായിയെ സാരി ഉടുപ്പിക്കാൻ പോയിരിക്കുകയാണ്. അവർക്ക് എവിടെയോ സൽക്കാരത്തിന് പോകാനുള്ളതുകൊണ്ട് . സൽക്കാരമോ വിവാഹമോ ഉള്ളപ്പോൾ അമ്മായി സാരിയുടുക്കും. പക്ഷെ ഒറ്റക്ക് ഉടുക്കാനുള്ള ‘ഗുട്ടൻസ്’ അറിയില്ല. അമ്മ ചെന്ന് സാരിയുടെ ഞൊറിയും മുന്താണിയും ശരിയാക്കികൊടുക്കും.
നിനക്ക് വിശക്കുന്നെങ്കിൽ ഹാജിറ അമ്മായി കൊണ്ടുവന്ന പായസം ഉണ്ട് അടുക്കളയിൽ. മറ്റുള്ളവർക്കും വെച്ചിട്ട് നീ കുറച്ച് കഴിച്ചോളൂ. അച്ഛൻ പറയേണ്ട താമസം ഞാനോടിച്ചെന്ന് അത് രുചിച്ചുതുടങ്ങി. ഇത് എന്തിെൻറ വകയാണെന്ന് ചോദിച്ചപ്പോൾ മറുപടി പെെട്ടന്ന് വന്നു. അവർക്ക് റമദാൻ നോമ്പ് തുടങ്ങുന്ന പതിനഞ്ച് ദിവസം മുമ്പുള്ള ബറാത്തിെൻറ മധുരമാണ്. അപ്പോഴേക്കും മനസിൽ വീണ്ടും ലഡുപൊട്ടി. നോമ്പുനാളുകളിൽ ഹാജിറ അമ്മായി ഒരു തട്ട് പലഹാരങ്ങൾ കൊണ്ടുത്തരുന്ന ഒാർമകളാണ്.
എന്തിനാണ് ഹാജിറ താത്തയെ ഹാജിറ അമ്മായി എന്നു വിളിക്കുന്നത് എന്നുകൂടി പറയാം. അയൽവാസിയായ ഇബ്രാഹിംകുട്ടി അഥവാ കുട്ടിക്കയുടെ ഭാര്യയാണ് ഹാജിറ . കുട്ടിക്കയുടെ ബന്ധത്തിലെ കുട്ടികൾ ഹാജിറതാത്തയെ അമ്മായി എന്ന് വിളിക്കുമ്പോൾ അച്ഛനും അത് ശീലമാക്കികാണും. ആ വിളി ഞങ്ങളും ശീലിക്കുകയായിരുന്നു. അങ്ങനെയിരിക്കെ ഈ കഴിഞ്ഞ രണ്ടുവർഷംമുമ്പ് ഞാൻ നാട്ടിൽ ലീവിന് പോയപ്പോൾ റമദാൻ മാസമായിരുന്നു. ഞാൻ അയലത്തേക്ക് നോക്കി. എനിക്ക് ഉറപ്പായിരുന്നു. ഹാജിറ അമ്മായി ഞാൻ വന്നത് അറിഞ്ഞ് പ്രത്യേക ചില പലഹാരങ്ങളുമായി സന്ധ്യക്ക് വരുമെന്ന്. രാത്രിയായപ്പോൾ ഹാജിറ അമ്മായി നോമ്പ് തുറക്കാൻ പലഹാര തട്ടുമായി വന്നില്ല പകരം മറ്റൊരു അയൽക്കാരിയായ സൈനുമ്മയാണ് കൊണ്ടുവന്നത്. അതെന്താ ഹാജിറ അമ്മായി വരാത്തത്. അപ്പോഴാണ് അമ്മ ക്ഷമാപണത്തോടെ ആ കാര്യം പറയുന്നത്. നിന്നോട് പറയാൻ മറന്നു. ഹാജിറ താത്തയുടെ കുടുംബം കുറച്ച് മുമ്പ് വീട് വിറ്റു മറ്റൊരു നാട്ടിലേക്ക് പോയി. എെൻറ മനസിൽ പെെട്ടന്ന് മുറിവുണ്ടായി. ഹാജിറ അമ്മായി ഇപ്പോൾ എവിടെയാകും. ഇൗ റമദാനിൽ അവർ നോമ്പും പിടിച്ച് പകൽവേളകളിൽ പലഹാരം ഉണ്ടാക്കി അവരുടെ പുതിയ അയൽക്കാരുടെ വീടുകളിലേക്ക് കയറിച്ചെല്ലുന്നുണ്ടാകാം. ആ നിറഞ്ഞ ചിരിയും വർത്താനവും പലഹാര രുചികളും ആ ദേശത്തിലെ അയൽക്കാരെ സന്തോഷിപ്പിക്കുന്നുണ്ടാകാം. അത്യപൂർവ്വമായൊരു സ്നേഹ സൗഹൃദം അവിടെ പൂത്തുലയുന്നുണ്ടാകാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.