മനാമ: നോമ്പ്​ തുറക്ക​ു​േമ്പാൾ കഴിക്കേണ്ട ഭക്ഷണപദാർഥങ്ങൾ ശ്ര​ദ്ധയോടെ തെരഞ്ഞെടുക്കണമെന്നും മാതൃകാ ഭക്ഷണ ര ീതി അവലംബിക്കാന്‍ പറ്റിയ അവസരമാണ് റമദാനെന്നും ആരോഗ്യപോഷണ ശാക്തീകരണ വിദഗ്ധന്‍ മഹ്​മൂദ് അശ്ശവായ് വ്യക്തമാക്കി. ചില ഭക്ഷണ പദാര്‍ഥങ്ങള്‍ കലോറി കുറക്കുകയും അതുവഴി ശരീര ഭാരത്തില്‍ ഗണ്യമായ കുറവ് വരുത്താനും സാധിക്കും. അമിത വണ്ണം പോലുള്ളവയില്‍ നിന്ന് രക്ഷപ്പെടാന്‍ റമദാനിലെ വ്രതാനുഷ്ഠാനം കാരണമാകുമെന്നും അവര്‍ പറഞ്ഞു. നോമ്പെടുത്തയാള്‍ തുറക്കുന്ന സമയത്ത് തണുത്ത വെള്ളം കുടിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. തണുക്കാത്ത വെള്ളം കൊണ്ട് നോമ്പ് തുറക്കാനും കൊഴുപ്പുള്ളതും കൂടുതല്‍ മധുരമുള്ളതുമായ ഭക്ഷണ പദാര്‍ഥങ്ങള്‍ എന്നിവ ഒഴിവാക്കേണ്ടതുമാണ്.

മധുരം കൂടിയ ഭക്ഷണ പദാര്‍ഥങ്ങള്‍ വേഗത്തില്‍ വയറ് നിറഞ്ഞതായി തോന്നുകയും ക്ഷീണം വര്‍ധിപ്പിക്കുകയും ചെയ്യും. കൂടുതല്‍ വെള്ളം കുടിക്കാനും അതു വഴി രക്തത്തിലെ ഗ്ലൂക്കോസി​​െൻറയും കൊഴുപ്പി​​െൻറയും അളവ് കുറക്കാനും വഴിയൊരുക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഥരീദ്, ചോറ്, സലാഡ്, മധുരം കുറഞ്ഞ പലഹാരം, പഴവര്‍ഗങ്ങള്‍ തുടങ്ങിയവ കഴിക്കാന്‍ ശ്രദ്ധിക്കണം. വെള്ളം ഒറ്റയടിക്ക് കുടിക്കരുതെന്നും കുറേശ്ശേയായി വേണം ആമാശയത്തിലേക്ക് വെളളമെത്താനെന്നും അദ്ദേഹം വിശദമാക്കി. റമദാനില്‍ വലിയ വ്യായാമങ്ങളൊഴിവാക്കി ലഘുവായത് അവലംബിക്കലാണ് നല്ലതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നടത്തം, ഓട്ടം എന്നിവയാണ് കൂടുതല്‍ നല്ലത്. ഇഫ്​താറിന്​ മുമ്പായി ഇത് ചെയ്യാന്‍ കഴിഞ്ഞാല്‍ അത്യുത്തമമാണ്. എന്നാല്‍ പ്രായമായവര്‍, രോഗമുള്ളവര്‍, ഗര്‍ഭിണികളായ സ്ത്രീകള്‍, കുട്ടികള്‍ എന്നിവര്‍ ഇഫ്താറിന് മുമ്പുള്ള വ്യായാമം ഒഴിവാക്കലാണ് നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - ramadan-bahrain-bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.