നോമ്പിന്റെ പുണ്യം

എല്ലാ തവണയും എന്നപോലെ ഈ വർഷവും എന്റെ പ്രിയ സഹോദരങ്ങളോടൊപ്പം നോമ്പുനോറ്റുകൊണ്ട് പുണ്യമായ ദിനങ്ങളിലൂടെയാണ് സഞ്ചരിക്കുന്നത്. സ്നേഹത്തിന്റെയും സഹനത്തിന്റെയും ക്ഷമയുടെയും കരുതലിന്റെയും നാളുകൾ. വ്രതം വിശുദ്ധിയുടെ നാളുകളായി തീരുമ്പോഴാണ് തിന്മകൾക്ക് അവസാനം ഉണ്ടാകുന്നതും നന്മകൾക്ക് തുടക്കമാകുന്നതും എന്നാണ് എന്റെ വിശ്വസം. ദോഷംവിട്ട് ഗുണം പ്രദാനം ചെയ്യുന്ന സന്തോഷത്തിന്റെ സുദിനങ്ങളാണ് നീണ്ട 30 ദിവസങ്ങൾ. അതുകൊണ്ടുതന്നെ വർഷങ്ങളായി ഒരു നോമ്പുപോലും വിടാതെ 30 നോമ്പും എടുത്തുവരുന്നു. ഞാൻ നോമ്പെടുക്കുന്നതിന്റെ തുടക്കം, വർഷങ്ങൾക്കുമുമ്പ് ഒപ്പം മസ്കത്തിൽ ജോലി ചെയ്യുന്ന മുസ്‍ലിം സഹോദരങ്ങളെ കണ്ടുകൊണ്ടായിരുന്നു.

ആകാശത്ത് തെളിഞ്ഞ പൊന്നമ്പിളിയുടെ ശോഭയാൽ ഭൂമിയിൽ നോമ്പുനോൽക്കാനായി കാത്തിരുന്ന പ്രിയ സഹോദരങ്ങളുടെ മുഖവും ശോഭയുള്ളതായി ഞാൻ കണ്ടു. നാവിൽ തമ്പുരാന്റെ നാമവും മനസ്സിൽ വിശുദ്ധിയും നിറഞ്ഞുകാണുന്ന ദിനങ്ങൾ. പിന്നീട് നോമ്പെടുക്കാൻ തുടങ്ങിയപ്പോൾ ഹൃദയം സന്തോഷിക്കുന്നു. നീണ്ട വ്രതത്തിന്റെ നാളുകളിലേക്ക് മനസ്സിനെ നിയന്ത്രിക്കുന്നു. ഇടുങ്ങിയ മനസ്സിലെ കുറുകിയ ചിന്തകൾ മാറിപ്പോയി മനസ്സ് വിശാലമാക്കുന്നു. പ്രവാസജീവിതത്തിനിടയിൽ ഞാൻ മനസ്സിലാക്കിയിടത്തോളം ഗൾഫിലെത്തിയിട്ടും നോമ്പെടുക്കാൻ കഴിയാത്തവന്, ഈ ലോകത്ത് വേറൊരിടത്തും ഇനി നോമ്പുപിടിക്കാൻ കഴിയില്ല. അത്രമാത്രം അനുകൂല ചുറ്റുപാടുകളും സൗകര്യങ്ങളുമാണ് ഇവിടെയുള്ളത്. നോമ്പ് ഒഴിവാക്കി നടക്കാനാണ് ഗൾഫിൽ ഏറ്റവും പ്രയാസമെന്ന് തോന്നുന്നു. കാരണം, ഇവിടെ എല്ലാവർക്കും ഈ മാസം വ്രതമാണ്. മനുഷ്യർക്ക് മാത്രമല്ല, പ്രകൃതിക്കുപോലും.

വാ​യ​ന​ക്കാ​ർ​ക്ക്​ എ​ഴു​താം

'റ​മ​ദാ​ൻ നൊ​സ്റ്റാ​ൾ​ജി​യ'​യി​ലേ​ക്ക്​ വാ​യ​ന​ക്കാ​ർ​ക്കും എ​ഴു​താം. റ​മ​ദാ​ൻ ഓ​ർ​മ്മ​ക​ളും അ​നു​ഭ​വ​ങ്ങ​ളും bahrain@gulfmadhyamam.net എ​ന്ന  ഇ-​മെ​യി​ൽ വി​ലാ​സ​ത്തി​ൽ അ​യ​ക്ക​ണം. 

Tags:    
News Summary - Ramadan nostalgia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.