മനാമ: പ്രവാസി വെൽഫെയറിന്റെ ജനസേവന വിഭാഗമായ വെൽകെയർ റമദാൻ കനിവ് എന്ന പേരിൽ കിറ്റുകൾ വിതരണം ചെയ്യുന്നു. എല്ലാ ദിവസവും നൂറുകണക്കിന് ഇഫ്താർ കിറ്റുകളാണ് വളന്റിയർമാർ ആവശ്യക്കാരുടെ താമസ സ്ഥലങ്ങളിലും ലേബർ ക്യാമ്പുകളിലും എത്തിക്കുന്നത്.
ബഹ്റൈനിലെ സാമൂഹിക സേവന മേഖലകളിൽ പ്രവർത്തിക്കുന്ന വ്യക്തികളുടെയും കൂട്ടായ്മകളുടെയും സഹകരണത്തോടെയാണ് കിറ്റു വിതരണം. വ്യക്തികൾക്കും കുടുംബങ്ങൾക്കും പാചകം ചെയ്ത് കഴിക്കാനാവശ്യമായ ഭക്ഷണ പദാർഥങ്ങൾ അടങ്ങിയ കിറ്റും നോമ്പുതുറക്കാൻ ആവശ്യമായ ഇഫ്താർ കിറ്റും വിതരണം ചെയ്യുന്നുണ്ട്.
പ്രവാസി വെൽഫെയർ മനാമ സോണൽ പ്രസിഡന്റ് അബ്ദുല്ല കുറ്റ്യാടി, സെക്രട്ടറി റാഷിദ് കോട്ടക്കൽ, റിഫ സോണൽ പ്രസിഡന്റ് ആഷിക് എരുമേലി, സെക്രട്ടറി എ.വൈ. ഹാഷിം, അമീൻ, ബഷീർ വൈക്കിലശ്ശേരി, മുഹമ്മദ് അലി മലപ്പുറം, സിജോ, സഫീർ, ഫാസലുറഹ്മാൻ തുടങ്ങിയവർ നേതൃത്വം നൽകി.
റമദാൻ കനിവുമായി സഹകരിക്കാൻ ആഗ്രഹിക്കുന്ന വ്യക്തികളുടെയും കൂട്ടായ്മകളുടെയും ഇഫ്താർ കിറ്റുകൾ അർഹതപ്പെട്ടവരുടെ കൈകളിൽ എത്തിക്കാൻ ടീം വെൽകെയർ സന്നദ്ധമാണ്. വിവരങ്ങൾക്ക് 39916500, 36710698 എന്നീ നമ്പറുകളിൽ ബന്ധപ്പെടാമെന്ന് പ്രവാസി വെൽഫെയർ ജനറൽ സെക്രട്ടറി സി.എം. മുഹമ്മദലി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.