മനാമ: കോവിഡ് 19 പ്രതിസന്ധി അതിജീവിക്കാൻ സഹായ ഹസ്തവുമായി ആർ.പി ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ ഡോ. രവി പിള ്ളയും. കഴിഞ്ഞ ദിവസം ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഓഫിസിൽനിന്ന് അദ്ദേഹത്തെ ബന്ധപ്പെട്ടിരുന്നു. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഉടൻതന്നെ സംഭാവന നൽകുമെന്ന് അദ്ദേഹം ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി രൂപ രവി പിള്ള വാഗ്ദാനം ചെയ്തിരുന്നു. ഇതിൻെറ ഡ്രാഫ്റ്റ് കഴിഞ്ഞ ദിവസം അയച്ചുകൊടുത്തു. ഇതിന് പുറമേ, കൊല്ലത്തെ ഉപാസന ഹോസ്പിറ്റൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വിട്ടുനൽകാനുള്ള സന്നദ്ധതയും അറിയിച്ചിട്ടുണ്ട്.
ലോകത്തെ ഒന്നടങ്കം പിടിച്ചുലച്ച മഹാമാരി മൂലം കഷ്ടപ്പെടുന്നവരെ സഹായിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ പ്രഖ്യാപിച്ച സമ്പൂർണ അടച്ചിടൽ രോഗ വ്യാപനം തടയാനുള്ള ഫലപ്രദമായ നടപടിയാണ്. രോഗ നിയന്ത്രണത്തിനുള്ള ഇന്ത്യയിലെയും കേരളത്തിലെയും പ്രവർത്തനങ്ങൾ മികച്ച രീതിയിലാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.