കെ.​എം.​സി.​സി ബ​ഹ്‌​റൈ​ൻ സ്റ്റേ​റ്റ് ക​മ്മി​റ്റി ഒ​രു​ക്കി​യ സ്വീ​ക​ര​ണ​ത്തി​ൽ ആ​ബി​ദ് ഹു​സൈ​ൻ ത​ങ്ങ​ൾ എം.​എ​ൽ.​എ സം​സാ​രി​ക്കു​ന്നു

ആ​ബി​ദ് ഹു​സൈ​ൻ ത​ങ്ങ​ൾ എം.​എ​ൽ.​എ​ക്ക് സ്വീ​ക​ര​ണം

മ​നാ​മ: പൂ​ർ​വ സൂ​രി​ക​ളാ​യ നേ​താ​ക്ക​ന്മാ​ർ ഏ​ൽ​പി​ച്ച മു​സ്‍ലിം ലീ​ഗ് എ​ന്ന മ​ഹ​ത്താ​യ അ​മാ​ന​ത്ത് ഉ​ത്ത​ര​വാ​ദി​ത്ത ബോ​ധ​ത്തോ​ടെ കൈ​കാ​ര്യം ചെ​യ്തു പു​തി​യ ത​ല​മു​റ​ക്ക് കൈ​മാ​റ​ണ​മെ​ന്ന് കോ​ട്ട​ക്ക​ൽ എം.​എ​ൽ.​എ പ്ര​ഫ. ആ​ബി​ദ് ഹു​സൈ​ൻ ത​ങ്ങ​ൾ പ​റ​ഞ്ഞു. കെ.​എം.​സി.​സി ബ​ഹ്‌​റൈ​ൻ സ്റ്റേ​റ്റ് ക​മ്മി​റ്റി ഒ​രു​ക്കി​യ സ്വീ​ക​ര​ണ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ബ​ഹ്‌​റൈ​ൻ കെ.​എം.​സി.​സി പ്ര​സി​ഡ​ന്റ് ഹ​ബീ​ബ് റ​ഹ്മാ​ൻ സ്വീ​ക​ര​ണ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​സൈ​നാ​ർ ക​ള​ത്തി​ങ്ങ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൻ.​കെ അ​സീ​സ്‌ ഖി​റാ​അ​ത്ത് നി​ർ​വ​ഹി​ച്ചു. മൊ​യ്തീ​ൻ കു​ട്ടി അ​മാ​നി, ശം​സു​ദ്ധീ​ൻ വെ​ള്ളി​കു​ള​ങ്ങ​ര എ​ന്നി​വ​ർ സം​സാ​രി​ച്ചു. കെ.​എം.​സി.​സി​ക്കു​വേ​ണ്ടി അ​സ്‌​ലം വ​ട​ക​ര ത​ങ്ങ​ളെ ഷാ​ൾ അ​ണി​യി​ച്ചു.

കെ.​പി. മു​സ്ത​ഫ സ്വാ​ഗ​ത​വും റ​ഫീ​ഖ് തോ​ട്ട​ക്ക​ര ന​ന്ദി​യും പ​റ​ഞ്ഞു. സ്റ്റേ​റ്റ് നേ​താ​ക്ക​ളാ​യ ഒ.​കെ കാ​സിം, എം.​എ. റ​ഹ്മാ​ൻ, ശ​രീ​ഫ് വി​ല്യാ​പ​ള്ളി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Reception for Abid Hussain Thangal MLA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.