സെ​ന്റ്മേ​രീ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ൽ ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ

സെന്റ്മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിൽ കാതോലിക്ക ബാവക്ക് സ്വീകരണം

മനാമ: പൗരസ്ത്യ കാതോലിക്കയും മലങ്കര മെത്രാപ്പൊലീത്തയുമായ മോറാൻ മാർ ബസേലിയോസ് മാർതോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ വ്യാഴാഴ്ച മുതൽ ഒക്ടോബർ 10 വരെ ബഹ്റൈൻ സന്ദർശിക്കുമെന്ന് സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കാതോലിക്കയായി സ്ഥാനാരോഹണം ചെയ്തശേഷമുള്ള പ്രഥമ സന്ദർശനമാണ് അദ്ദേഹം നടത്തുന്നത്. ഇടവകയുടെ 64ാമത് പെരുന്നാൾ ആഘോഷവും ഇതോടൊപ്പം നടക്കും.

വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് ഈസ ടൗൺ ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ കാതോലിക്ക ബാവക്ക് സ്വീകരണമൊരുക്കിയിട്ടുണ്ട്. സ്വീകരണ ഘോഷയാത്രയും പൊതുസമ്മേളനവും ഇതോടനുബന്ധിച്ചുണ്ടാകും. ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ പീയൂഷ് ശ്രീവാസ്തവ പൊതുസമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കും. ബഹ്റൈൻ സാമൂഹിക ക്ഷേമ മന്ത്രാലയം അസി. അണ്ടർ സെക്രട്ടറിയും എൻ.ജി.ഒ സപ്പോർട്ട് ഡയറക്ടറുമായ നജ്‍വ അൽ ജനാഹി, ദിസ് ഈസ് ബഹ്റൈൻ ചെയർപേഴ്സൻ ബെറ്റ്സി മത്തിയേസൺ, ലബനൻ, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലേക്കുള്ള ഇത്യോപ്യൻ ഓർത്തഡോക്സ് ചർച്ച് ആർച് ബിഷപ് അബ്ബ ദിമെത്രോസ്, മലങ്കര ഓർത്തഡോക്സ് ചർച്ച് വൈദിക ട്രസ്റ്റി ഫാ. ഡോ. വർഗീസ് അമയിൽ എന്നിവർ വിശിഷ്ടാതിഥികളായിരിക്കും.

 

മോ​റാ​ൻ മാ​ർ ബ​സേ​ലി​യോ​സ് മാ​ർ​തോ​മ മാ​ത്യൂ​സ് തൃ​തീ​യ​ൻ കാതോലി​ക്ക ബാ​വ

ബഹ്‌റൈനിലെ സാംസ്‌കാരിക, സാമൂഹിക മേഖലകളിലെ പ്രമുഖ വ്യക്തികളും വിവിധ സഭാ പ്രതിനിധികളും സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് ഇടവക വികാരി ഫാ. പോൾ മാത്യൂസ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഇടവകയുടെ 64ാമത് പെരുന്നാളിന് കാതോലിക്ക ബാവ മുഖ്യ കാർമികത്വം വഹിക്കും. ഇടവക പുനരുദ്ധാരണ കമ്മിറ്റി അംഗങ്ങളെ ചടങ്ങിൽ ആദരിക്കും. പെരുന്നാളിനോടനുബന്ധിച്ച് നടക്കുന്ന വാർഷിക കൺവെൻഷന്‌ കോട്ടയം വൈദിക സെമിനാരി അധ്യാപകനും മലങ്കര ഓർത്തഡോക്സ് സഭ വൈദിക ട്രസ്റ്റിയുമായ ഫാ. ഡോ. തോമസ് വർഗീസ് അമയിൽ നേതൃത്വം നൽകും. ഒക്ടോബർ ഒമ്പതിന് കാതോലിക്ക ബാവയുടെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബാന നടത്തും. വാർത്തസമ്മേളനത്തിൽ ഇടവക സഹവികാരി ഫാ. സുനിൽ കുര്യൻ ബേബി, ട്രസ്റ്റി സാമുവൽ പൗലോസ്, സെക്രട്ടറി ബെന്നി വർക്കി, പബ്ലിസിറ്റി കൺവീനർ എബ്രഹാം സാമുവൽ, പ്രോഗ്രാം കൺവീനർ ലെനി പി. മാത്യു, പ്രോഗ്രാം കോഓഡിനേറ്റർമാരായ ബോണി മുളപ്പാംപറമ്പിൽ, സന്തോഷ് മാത്യു എന്നിവരും പങ്കെടുത്തു.

Tags:    
News Summary - Reception of Catholic children at St. Mary's Indian Orthodox Cathedral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.