ദുബൈ/കോഴിക്കോട്: ഗൾഫ് മലയാളികളായ വിദ്യാർഥികൾക്ക് കാഷ് അവാർഡിനും 100 ശതമാനം സ്കോളർഷിപ്പോടുകൂടിയ പഠനത്തിനും അവസരമൊരുക്കുന്ന ‘യങ് ജീനിയസ്-2024 സ്കോളർഷിപ് പരീക്ഷ’യുടെ രജിസ്ട്രേഷൻ ആരംഭിച്ചു. ഓൺലൈൻ പ്ലാറ്റ്ഫോമിൽ മാർച്ച് 27നാണ് പരീക്ഷ.
മെഡിക്കൽ/എൻജിനീയറിങ് പ്രവേശന പരിശീലനരംഗത്തെ മുൻനിരക്കാരായ ‘റെയ്സ് എൻട്രൻസ് കോച്ചിങ് സെന്‍ററും’ ‘ഗൾഫ് മാധ്യമ’വും ചേർന്ന് സി.ബി.എസ്.ഇ അടക്കമുള്ള പത്താംതരം പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് വേണ്ടിയാണ് പരീക്ഷ നടത്തുന്നത്. പരീക്ഷയിൽ ഉയർന്ന റാങ്ക് നേടുന്നവർക്ക് കാഷ് അവാർഡിന് പുറമെ പ്രത്യേക പഠനപദ്ധതിയായ ‘റെയ്സ് ഇന്‍റർഗ്രേറ്റഡ് സ്കൂളു’കളിൽ 100 ശതമാനം സ്കോളർഷിപ്പോടെ പഠനവും ലഭ്യമാക്കുമെന്ന് റെയ്സ് സി.ഇ.ഒ അർജുൻ മുരളി അറിയിച്ചു.
എയിംസ്, ഐ.ഐ.ടി, എൻ. ഐ.ടി, ഐ.ഐ.എസ്.ടി, ഐസർ, ജിപ്മർ തുടങ്ങി ഇന്ത്യയിലെ പ്രമുഖ കാമ്പസുകളിൽ മെഡിക്കൽ/എൻജിനീയറിങ് കോഴ്സുകൾക്ക് ആദ്യ അവസരത്തിൽ തന്നെ പ്രവേശനം ഉറപ്പാക്കുന്നതിനായി പ്രത്യേകം രൂപകൽപന ചെയ്ത പാഠ്യപദ്ധതിയാണ് ‘റെയ്സ് ഇന്‍റർഗ്രേറ്റഡ് സ്കൂളു’കളിൽ ലഭ്യമാകുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിദ്യാർഥികൾക്ക് പ്ലസ് ടു ക്ലാസുകളോടൊപ്പം മെഡിക്കൽ/എൻജിനീയറിങ് പ്രവേശന പരിശീലനവും നൽകുന്ന പദ്ധതിയാണ് ‘റെയ്സ് ഇന്‍റർഗ്രേറ്റഡ് സ്കൂളു’കളിലൂടെ നടപ്പാക്കുന്നത്. ഒരു പതിറ്റാണ്ടിലേറെയായി വിശ്വാസ്യതയാർജിച്ച് മുന്നേറുന്ന ‘റെയ്സി’ന്‍റെ ഈ പദ്ധതിക്ക് കീഴിൽ പഠിച്ച നൂറുകണക്കിന് വിദ്യാർഥികളാണ് ഇന്ന് രാജ്യത്തെ മുൻനിര കാമ്പസുകളിൽനിന്ന് മികച്ച വിജയം നേടി പുറത്തിറങ്ങിയത്. പ്ലസ് ടു പഠനശേഷം പ്രവേശന പരീക്ഷ പരിശീലനം നടത്തുന്ന വിദ്യാർഥികൾക്ക് നഷ്ടമാവുന്ന സമയവും സാമ്പത്തികബാധ്യതയും ഇല്ലാതാക്കി, ഈ രംഗത്തെ ഏറ്റവും മികച്ച അധ്യാപകരുടെ കീഴിൽ പരിശീലനം നൽകിവരുന്ന പദ്ധതി വൻവിജയമായി തീർന്നിട്ടുണ്ട്. മെഡിക്കൽ/എൻജിനീയറിങ് മേഖലയിൽ മികച്ച വിജയവും ഉയർന്ന ജോലിയും പ്രതീക്ഷിക്കുന്ന എല്ലാ വിദ്യാർഥികൾക്കും ഇത് മികച്ച അവസരമാണെന്നും റെയ്സ് അധികൃതർ പറഞ്ഞു.
സ്കോളർഷിപ് പരീക്ഷ എഴുതുന്നവർ https://www.raysonlineexams.in എന്ന ലിങ്കിലൂടെയും, ക്യൂ.ആർ കോഡ് സ്കാൻ ചെയ്തും രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: +91 9207100600, വാട്സ് ആപ്: +91 9288033033.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.