മാ​ഹൂ​സി​ലെ ന​വീ​ക​രി​ച്ച ഉ​മ്മു ശ​ഊം നീ​ന്ത​ൽ​ക്കു​ളം

ചൂ​ടി​ന് ആ​ശ്വാ​സം; ഉ​മ്മു ശ​ഊം നീ​ന്ത​ൽ​ക്കു​ളം വീ​ണ്ടും തു​റ​ന്നു

മ​നാ​മ: ക​ന​ത്ത ചൂ​ടി​ന് ആ​ശ്വാ​സ​മാ​കാ​ൻ ന​വീ​ക​രി​ച്ച ഉ​മ്മു ശ​ഊം നീ​ന്ത​ൽ​ക്കു​ളം വീ​ണ്ടും തു​റ​ന്നു. ഉ​ദ്​​ഘാ​ട​നം ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്നു. കോ​വി​ഡ്-19 മ​ഹാ​മാ​രി​യെ​ത്തു​ട​ർ​ന്ന് അ​ട​ച്ചു​പൂ​ട്ടി​യ​തി​ന് ശേ​ഷം ഇ​പ്പോ​ഴാ​ണ് കു​ളം തു​റ​ന്നു ന​ൽ​കു​ന്ന​ത്. മാ​ഹൂ​സി​ലെ ഉ​മ്മു ശ​ഊം ക​ളി​സ്ഥ​ല​വും നീ​ന്ത​ൽ​ക്കു​ള​വും മു​നി​സി​പ്പ​ൽ, കാ​ർ​ഷി​ക മ​ന്ത്രാ​ല​യം, കാ​പി​റ്റ​ൽ മു​നി​സി​പ്പാ​ലി​റ്റി എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​ ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു. മാ​ഹൂ​സ് ബ്ലോ​ക്ക് 334ലാ​ണ് നീ​ന്ത​ൽ​ക്കു​ള​മു​ള്ള​ത്. രാ​ജ്യ​ത്തി​ന്‍റെ പാ​ര​മ്പ​ര്യ​വും ച​രി​ത്ര​പ​ര​മാ​യ സ്​​മ​ര​ണ​യും നി​ല​നി​ർ​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ​ ഉ​മ്മു ശ​ഊം നീ​ന്ത​ൽ​ക്കു​ളം ​ന​വീ​ക​രി​ച്ച​തെ​ന്ന്​ പാ​ർ​ല​മെ​ന്‍റം​ഗം അ​ഹ്​​മ​ദ്​ അ​സ്സു​ലൂം ഉ​ദ്ഘാ​ട​ന​വേ​ള​യി​ൽ വ്യ​ക്​​ത​മാ​ക്കി. ഇ​തി​ന്‍റെ പു​ന​രു​ദ്ധാ​ര​ണ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യ വി​വി​ധ സ്​​ഥാ​പ​ന​ങ്ങ​ൾ​ക്കും സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ൾ​ക്കും അ​ദ്ദേ​ഹം പ്ര​ത്യേ​കം ന​ന്ദി അ​റി​യി​ക്കു​ക​യും ചെ​യ്​​തു. 

Tags:    
News Summary - Relief from the heat; Umm Dhoom swimming pool bahrain has reopened

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.