മനാമ: പ്രവാസി വിദ്യാർഥികളുടെയും യുവാക്കളുടെയും സർഗവാസനകൾ പരിപോഷിപ്പിക്കുന് നതിനായി രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്.സി) ഗൾഫിലുടനീളം നടത്തിവരുന്ന സാഹിത്യോത്സ വ് 11ാമത് എഡിഷെൻറ മൂന്നാംഘട്ടമത്സരം പൂർത്തിയായി. ആറു വിഭാഗങ്ങളിലായി 106 ഇനങ്ങളിൽ നടന്ന മനാമ സെൻട്രൽ സാഹിത്യോത്സവിൽ മൂന്നാമതും സൽമാബാദ് സെക്ടർ ചാമ്പ്യന്മാരായി. സൽമാനിയ, ബുദയ്യ എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. സെൻട്രൽ ചെയർമാൻ അബ്ദുൽ ഹമീദിെൻറ അധ്യക്ഷതയിൽ ഐ.സി.എഫ് നാഷനൽ അഡ്മിൻ പ്രസിഡൻറ് അബ്ദുൽസലാം മുസ്ലിയാർ ഉദ്ഘാടനം ചെയ്തു.
ആർ.എസ്.സി ഗൾഫ് കൗൺസിൽ അംഗം അബ്ദുറഹീം സഖാഫി വരവൂർ സാഹിത്യോത്സവ് സന്ദേശ പ്രഭാഷണം നടത്തി. ഐ.സി.എഫ് നേതാക്കളായ നിസാം മുസ്ലിയാർ, യൂസുഫ് അഹ്സനി കൊളത്തൂർ, ഹുസൈൻ സഖാഫി കൊളത്തൂർ, ഷംസു മാമ്പ, ഹംസ ഖാലിദ് സഖാഫി, മൻസൂർ മാസ്റ്റർ, അബൂബക്കർ സഖാഫി മുള്ളൂർക്കര, ആർ.എസ്.സി നേതാക്കളായ വി.പി.കെ മുഹമ്മദ്, നവാസ് മുസ്ലിയാർ, അബ്ദുല്ല രണ്ടത്താണി, ഷബീർ മാസ്റ്റർ, ബഷീർ മാസ്റ്റർ, ഫൈസൽ അലനല്ലൂർ എന്നിവർ സംസാരിച്ചു. സാഹിത്യോത്സവ് മത്സര പരിപാടികൾക്ക് സെൻട്രൽ ഭാരവാഹികളായ ഡോ. നൗഫൽ, ഷമീർ, ഇർഫാദ്, റാഷിദ്, തസ്ലീം എന്നിവർ നേതൃത്വം നൽകി. ഫൈസൽ വടകര സ്വാഗതവും അബ്ദുൽ സലീം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.