മനാമ: 13 വർഷത്തെ പ്രവാസജീവിതത്തിന് വിരാമമിട്ട് റിയാസ് വെള്ളച്ചാൽ നാട്ടിലേക്കു മടങ്ങുന്നു. കെ.എം.സി.സി മലപ്പുറം ജില്ല ജനറൽ സെക്രട്ടറിയായ ഇദ്ദേഹത്തിന് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 12ന് വൈകീട്ട് 7.30ന് യാത്രയയപ്പ് നൽകും. മിന സൽമാനിലെ ഹസൻ ഹബീബ് ആൻഡ് സൺസ് കമ്പനി ഗ്രൂപ്പിെൻറ ഹോൾസെയിൽ ഡിവിഷനിൽ ഡെലിവറി ഇൻചാർജായി ജോലി ചെയ്ത റിയാസ് പ്രവർത്തനമികവുകൊണ്ട് ജില്ല കമ്മിറ്റിയുടെ ഓർഗനൈസിങ് സെക്രട്ടറിയായും ജനറൽ സെക്രട്ടറിയായും ഉയർന്നു. ബഹ്റൈനിലെ സാമൂഹിക-സാംസ്കാരിക ജീവ കാരുണ്യമേഖലയിലെ നിറസാന്നിധ്യമായിരുന്നു. ബഹ്റൈൻ കെ.എം.സി.സിയുടെ കീഴിലെ സി.എച്ച് സെൻററിെൻറ ഉപാധ്യക്ഷനുമാണ്.
മനാമ കെ.എം.സി.സി ആസ്ഥാനത്ത് നടക്കുന്ന യാത്രയയപ്പ് ചടങ്ങിൽ സംസ്ഥാന-ജില്ല ഭാരവാഹികൾ, മറ്റു സാമൂഹികപ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കുമെന്ന് ജില്ല ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.