മനാമ: റോയൽ ഹോസ്പിറ്റൽ ഫോർ വിമൻ ആൻഡ് ചിൽഡ്രൻ ആഭിമുഖ്യത്തിൽ ദക്ഷിണ മേഖല മുനിസിപ്പൽ കൗൺസിലുമായി സഹകരിച്ച് വൃക്ഷത്തൈകൾ നട്ടു. 200ലധികം തദ്ദേശീയ വൃക്ഷത്തൈകളാണ് ആശുപത്രി പരിസരത്ത് നട്ടിട്ടുള്ളത്.
മുനിസിപ്പാലിറ്റിയിലെ ഗാർഡന്‍സ് ആൻഡ് പാർക്ക്കാര്യ എൻജിനീയർമാർ, ആശുപത്രി അധികൃതർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. സാമൂഹിക പങ്കാളിത്തത്തോടെ കൂടുതൽ പ്രദേശങ്ങളിൽ ഹരിതവത്കരണം നടപ്പാക്കുമെന്ന് മുനിസിപ്പൽ ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.