മനാമ: റയ്യാൻ സ്റ്റഡി സെന്റർ സംഘടിപ്പിച്ച ഓറിയന്റേഷൻ പ്രോഗ്രാം അറബി ഭാഷാ പഠനമാരംഭിക്കുന്ന വിദ്യാർഥികളിലും അവരുടെ രക്ഷിതാക്കളിലും പുത്തനനുഭവം തീർത്തു. പഠനകാര്യങ്ങളിൽ രക്ഷിതാക്കളുടെ പങ്കാളിത്തം ഉറപ്പുവരുത്തി സർഗാത്മകതയിലൂടെ ഭാഷാപഠനം എളുപ്പമാക്കാനുതകുന്ന ചാർട്ടുകളും വർക്കിങ് മോഡലുകളുമെല്ലാം കുട്ടികളും രക്ഷിതാക്കളും തയാറാക്കി പ്രദർശിപ്പിച്ചു.
നാളിതുവരെ സ്വായത്തമാക്കിയ അറിവുകൾ രക്ഷിതാക്കളുടെയും അധ്യാപകരുടെയും സാന്നിധ്യത്തിൽ വിശദീകരിക്കുന്ന രീതി കുട്ടികളിൽ നവ്യാനുഭവം തീർത്തു. സന്തോഷത്തിന്റെ നിറപുഞ്ചിരിയോടെ പഠനം ലളിതവത്കരിക്കാനുതകുന്ന വഴികളും, സോഷ്യൽ മീഡിയ അതിപ്രസരത്തിൽ കുട്ടികളെ പഠനമേഖലയിൽ ഉന്നതിയിലെത്തിക്കുന്നതിനെക്കുറിച്ചും ഡിസ്കഷൻ പോയന്റിൽ രക്ഷിതാക്കളും അധ്യാപകരും ചർച്ച ചെയ്തു.
അപ്രീസിയേഷൻ കോർണർ, ആക്ടിവിറ്റി സ്പേസ് എന്നിങ്ങനെ വിവിധ സെഷനുകളും സംഘടിപ്പിച്ചു. വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും റയ്യാൻ സ്റ്റഡി സെന്റർ ചെയർമാൻ അബ്ദുൽ റസാഖ് വി.പി, സമീർ ഫാറൂഖി, പ്രിൻസിപ്പൽ ലത്തീഫ് ചാലിയം എന്നിവർ നിർവഹിച്ചു. ഹംസ അമേത്ത്, പി.കെ. നസീർ, ഫക്രുദ്ദീൻ, ഷംസീർ എന്നിവർ പ്രദർശന ശാല ഒരുക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.