അ​നീ​ഷ് നാ​യ​ർ​ക്ക് സ​ച്ചി​ൻ ക്രി​ക്ക​റ്റ് ക്ല​ബ് ന​ൽ​കിയ യാ​ത്ര​യ​യ​പ്പ്

അ​നീ​ഷ് നാ​യ​ർ​ക്ക് സ​ച്ചി​ൻ ക്രി​ക്ക​റ്റ് ക്ല​ബ് യാ​ത്ര​യ​യ​പ്പ് ന​ൽ​കി

മ​നാ​മ: ബ​ഹ്റൈ​ൻ പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് ഒ​മാ​നി​ലേ​ക്ക് പോ​കു​ന്ന സ​ച്ചി​ൻ ക്രി​ക്ക​റ്റ് ക്ല​ബ് ഫൗ​ണ്ട​ർ ക്യാ​പ്റ്റ​നും ടീം ​മാ​നേ​ജ​റു​മാ​യ അ​നീ​ഷ് നാ​യ​ർ​ക്ക് ടീം ​അം​ഗ​ങ്ങ​ളും സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ഉ​മ്മ​ൽ ഹ​സം ടെ​റ​സ് ഗാ​ർ​ഡ​ൻ റ​സ്റ്റാ​റ​ന്റി​ൽ ന​ട​ന്ന യോ​ഗം ത​ലാ​ബ​ത്ത് ബ​ഹ്റൈ​ൻ ഓ​പ​റേ​ഷ​ൻ മാ​നേ​ജ​ർ സി.​എ​ൽ. റ​ജി​മോ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​നു ബി. ​കു​റു​പ്പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ​ച്ചി​ൻ ക്രി​ക്ക​റ്റ് ക്ല​ബി​ന്റെ മെ​മ​ന്റോ ടീം ​വൈ​സ് ക്യാ​പ്റ്റ​ൻ ജി​തി​ൻ ബേ​ബി അ​നീ​ഷി​ന് സ​മ്മാ​നി​ച്ചു. ക്ല​ബ് സ്ഥാ​പ​കാം​ഗ​ങ്ങ​ളാ​യ അ​ജീ​ഷ് പി​ള്ള, റോ​ഷ​ൻ മോ​നി, സ​നി​ൽ കു​റു​പ്പ്, ശ്യാം ​വെ​ട്ട​നാ​ട്, അ​നീ​ഷ് ആ​ല​ഞ്ചേ​രി​യി​ൽ, സ​ജി​ൽ വെ​ട്ട​നാ​ട്, അ​ജ​യ് ശ​ങ്ക​ർ, സ​ജി​ൻ എ​സ്. നാ​യ​ർ, റോ​ബി​ൻ കോ​ശി, അ​ജോ ജോ​ൺ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

ബ​ഹ്റൈ​ൻ ടെ​ന്നി​സ് ക്രി​ക്ക​റ്റ് ഓ​ർ​ഗ​നൈ​സേ​ഷ​നു​വേ​ണ്ടി അ​നു​വും എ.​സി.​ടി.​എ​ൽ ക​മ്മി​റ്റി​ക്കു​വേ​ണ്ടി ഫൈ​സ​ൽ, ഷ​ബീ​ർ, സു​രേ​ഷ് എ​ന്നി​വ​രും ത​റോ​ൾ ക്രി​ക്ക​റ്റ് ക്ല​ബി​നു​വേ​ണ്ടി ഷി​നു ത​റോ​ളും മെ​മ​ന്റോ ന​ൽ​കി ആ​ദ​രി​ച്ചു.

2021-22 സീ​സ​ണി​ൽ സ​ച്ചി​ൻ ക്രി​ക്ക​റ്റ് ക്ല​ബി​നു​വേ​ണ്ടി മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച ക​ളി​ക്കാ​ർ​ക്കു​ള്ള സ​മ്മാ​ന​ദാ​നം ന​ട​ന്നു. മി​ക​ച്ച ബാ​റ്റ്സ്മാ​നാ​യി അ​മീ​ർ സ​ലാ​ഹു​ദ്ദീ​നും ബൗ​ള​റാ​യി ശ്യാം​രാ​ജും ബെ​സ്റ്റ് ഓ​ൾ​റൗ​ണ്ട​റാ​യി മു​ഹ്സി​ൻ ഖാ​നു​മാ​ണ് തി​ര​ഞ്ഞ​ടു​ക്ക​​പ്പെ​ട്ട​ത്. 2022ലെ ​എ​സ്.​സി.​സി.​ബി ക്രി​ക്ക​റ്റ് ഗെ​യിം ചേ​ഞ്ച​ർ അ​വാ​ർ​ഡ് സി​താ​ര ഫെ​ർ​ണാ​ണ്ട​ക്ക് ല​ഭി​ച്ചു.

Tags:    
News Summary - Sachin Cricket Club farewell to Anish Nair

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.