മനാമ: സുരക്ഷാ ബോധവത്കരണ എക്സ്പോ 2023ന് ആലിയിലെ റംലി മാളിൽ തുടക്കമായി. ഉത്തരമേഖല ഗവർണറേറ്റിനുകീഴിൽ ആരംഭിച്ച എക്സ്പോ ഗവർണർ അലി ബിൻ അശ്ശൈഖ് അബ്ദുൽ ഹുസൈൻ അൽ അസ്ഫൂർ ഉദ്ഘാടനം ചെയ്തു.
കുട്ടികളെ മയക്കുമരുന്നിന് അടിമകളാക്കാതെ സംരക്ഷിക്കുന്നതിനും അടിപ്പെട്ടവരെ അതിൽനിന്ന് മോചിപ്പിക്കുന്നതിനായി നടത്തേണ്ട ക്രിയാത്മക രീതിയെക്കുറിച്ചും ബോധവത്കരിക്കുന്നതിനാണ് എക്സ്പോ സംഘടിപ്പിച്ചതെന്ന് ഗവർണർ വ്യക്തമാക്കി.
സാമൂഹിക തിന്മകളെക്കുറിച്ച് ജാഗ്രതയോടെ മുന്നോട്ടുപോകാനും ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച്, കുറ്റകൃത്യങ്ങളിലേർപ്പെടുന്നത് തടയാനും സാധിക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ രക്ഷിതാക്കളുടെയും മുതിർന്നവരുടെയും പങ്ക് വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആന്റി വയലൻസ് ആൻഡ് അഡിക്ഷൻ ചെയർമാൻ ശൈഖ് ഹിശാം ബിൻ അബ്ദുറഹ്മാൻ ആൽ ഖലീഫ, പാർലമെന്റ് ഒന്നാം ഉപാധ്യക്ഷൻ അബ്ദുന്നബി സൽമാൻ, ശൂറ കൗൺസിൽ അംഗം ഡോ. ജമീല അസ്സൽമാൻ, ഉത്തരമേഖല മുനിസിപ്പൽ കൗൺസിൽ ചെയർമാൻ ശബിർ അൽ വിദാഇ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.