മനാമ: അപകടകരമായ അവസ്ഥയിലുള്ള കെട്ടിടത്തിലെ താമസക്കാരായ ആറ് കുടുംബങ്ങളെ അധികൃതർ ഒഴിപ്പിച്ചു.
ഹൂറയിലെ ഒരു കെട്ടിടത്തിലെ താമസക്കാരെയാണ് ഒഴിപ്പിച്ചത്. കെട്ടിടം ചെരിയുന്നതായി താസമക്കാർ പരാതിപ്പെട്ടതിനെ തുടർന്ന് പബ്ലിക് പ്രൊസിക്യൂഷനാണ് ഒഴിപ്പിക്കാൻ ഉത്തരവിട്ടത്.
കാപിറ്റൽ ട്രസ്റ്റീസ് ബോർഡ് ചെയർമാൻ മുഹമ്മദ് അൽ ഖോസായ്, ബോർഡ് മെംബർ ഡോ. അബ്ദുൽ വാഹാദ് അൽ നകൽ തുടങ്ങിയവർ കഴിഞ്ഞ ദിവസം സ്ഥലം സന്ദർശിച്ചു.
കുടുംബങ്ങളെല്ലാം പ്രവാസികളാണ്. ഹൂറയിലെ 1831ാം നമ്പർ റോഡിലെ 318ാം ബ്ലോക്കിലുള്ള ബിൽഡിങ്ങിലാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.