മനാമ: പ്രവർത്തനം ഭാഗികമായി നിർത്തിവെച്ച സ്വകാര്യ ആശുപത്രിയിലെ ജീവനക്കാർക്ക് ശമ്പള കുടിശ്ശിക നൽകിയതായി തൊഴിൽമന്ത്രാലയം. റിഫയിൽ കഴിഞ്ഞ മാസം പ്രവർത്തനം ഭാഗികമായി നിർത്തിവെച്ച സ്വകാര്യ ആശുപത്രിയിലെ ജീവനക്കാർക്ക് നൽകേണ്ടിയിരുന്ന രണ്ട് മാസത്തെ ശമ്പള തുക കൊടുത്തുകഴിഞ്ഞതായി ബഹ്റൈൻ തൊഴിൽകാര്യ മന്ത്രാലയം അറിയിച്ചു. ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ ശമ്പളമാണ് ഇവർക്ക് ലഭിച്ചത്. സെപ്റ്റംബർ മാസത്തെ ശമ്പളം ഈ മാസം അവസാനത്തോടെ നൽകുമെന്നും അധികൃതർ വ്യക്തമാക്കി.
അമ്പതോളം സ്വദേശികൾ അടക്കം 190ഓളം ജീവനക്കാരാണ് മുപ്പതോളം സ്പെഷാലിറ്റികളിലായി ഇവിടെ ജോലി ചെയ്തിരുന്നത്. രണ്ടു മാസമായി ശമ്പളം ലഭിക്കാത്തതുമൂലം ഒരു സ്വകാര്യ ആശുപത്രിയിലെ ജീവനക്കാർ പ്രതിസന്ധിയിലായിരുന്നു.
ആശുപത്രിയുടെ പ്രവർത്തനങ്ങൾ പെട്ടെന്ന് അവസാനിപ്പിക്കുക കൂടി ചെയ്തതോടെ ഭീതിയിലായ ജീവനക്കാർ തൊഴിൽ മന്ത്രാലയത്തിനും ഇന്ത്യൻ എംബസിക്കും പരാതി നൽകിയിരുന്നു.ജനറൽ സർജറി, ഒബ്സ്റ്റട്രിക്സ്, ഗൈനക്കോളജി, പീഡിയാട്രിക്സ് എന്നിവയുൾപ്പെടെ 30ഓളം സ്പെഷാലിറ്റികളിൽ സേവനങ്ങൾ നൽകുന്ന ആശുപത്രി, ആഗസ്റ്റ് അവസാനത്തോടെയാണ് പ്രവർത്തനങ്ങൾ നിർത്തിവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.