മനാമ: വുമൺ അക്രോസ് ഗ്രൂപ്, ലൈറ്റ്സ് ഓഫ് കൈൻഡ്സ്, ശ്രീനാരായണ കൾചറൽ സൊസൈറ്റി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ സൽമാബാദ് തീപിടിത്തമുണ്ടായ പ്രദേശം സന്ദർശിച്ചു. ബുദ്ധിമുട്ട് നേരിടുന്ന ആളുകൾക്ക് ഭക്ഷണവും വസ്ത്രങ്ങളും വിതരണം ചെയ്തു.
വുമൺ എക്രോസ് ടീം അംഗങ്ങളായ സുമിത്ര, ദൃശ്യ ജ്യോതിഷ്, ജസ്മ വികാസ്, അഭ്യുദയകാംക്ഷി പ്രവീൺ, ശ്രീനാരായണ കൾചറൽ സൊസൈറ്റി ചെയർമാൻ കൃഷ്ണകുമാർ, ലൈറ്റ്സ് ഓഫ് കൈൻഡ്സ് പ്രതിനിധി സയ്യിദ് ഹനീഫ് എന്നിവർ വിതരണത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.