‘സാംസ’ ഓണാഘോഷത്തിനുള്ള സ്വാഗതസംഘം രൂപവത്കരണ യോഗം

'സാംസ' ഓണാഘോഷം

മനാമ: 'സാംസ' ഓണാഘോഷം ഒക്​ടോബർ 14ന്​ ബാങ് സാങ് തായ് റസ്റ്റാറന്‍റിൽ നടത്തുമെന്ന് സംഘാടകർ അറിയിച്ചു. ഇന്ത്യൻ ക്ലബിൽ ചേർന്ന ജനറൽ ബോഡി യോഗം 50 അംഗ സ്വാഗതസംഘത്തിന് രൂപംനൽകി. ജിജോ ജോർജ് ജനൽ കൺവീനറും സതീഷ് പൂമാനക്കൽ പ്രോഗ്രാം കോഓഡിനേറ്ററുമായി പ്രവർത്തിക്കുന്ന സംഘാടക സമിതി വിവിധ സബ് കമ്മിറ്റികളെയും തിരഞ്ഞെടുത്തു. റിയാസ് കല്ലമ്പലം (സാമ്പത്തികം), വിനോദ് ഗുരുവായൂർ (ഭക്ഷണം), ബൈജു (അത്തപ്പൂക്കളം) എന്നിവരാണ്​ സബ് കമ്മിറ്റി കൺവീനർമാർ. വൈവിധ്യമാർന്ന കലാപരിപാടികളും 20ൽപരം വിഭവങ്ങൾ അടങ്ങിയ ഓണസദ്യയും ഉണ്ടാകുമെന്ന് ഭാരവാഹികൾ അറിയിച്ചു. പ്രസിഡന്‍റ്​ മനീഷ് അധ്യക്ഷനായ യോഗത്തിൽ ജനറൽ സെക്രട്ടറി നിർമല ജേക്കബ് സ്വാഗതവും ജേക്കബ് കൊച്ചുമ്മൻ നന്ദിയും പറഞ്ഞു. 

Tags:    
News Summary - 'Samsa' Onam celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.