സംസ്കൃതി ബഹ്റൈൻ ഭാരവാഹികൾ

മനാമ: സംസ്കൃതി ബഹ്റൈന്റെ 2022-23 പ്രവർത്തന വർഷത്തേക്കുള്ള പുതിയ എക്സിക്യൂട്ടിവ് കമ്മിറ്റി നിലവിൽ വന്നു. റിതിൻ രാജ് പ്രസിഡന്‍റായും ആനന്ദ് സോണി ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ട പുതിയ കമ്മിറ്റിയിൽ 12 അംഗങ്ങളാണുള്ളത്. മറ്റു ഭാരവാഹികൾ -പങ്കജ് മല്ലിക് (വൈസ് പ്രസിഡന്റ്), വെങ്കിടേഷ് സ്വാമി (ട്രഷറർ), സുധീർ തെക്കേടത്ത് (ജോ. സെക്രട്ടറി), ദീപക് നന്ദ്യാല (മെംബർഷിപ് സെക്രട്ടറി), സിജു കുമാർ, ലിജേഷ് ലോഹിതാക്ഷൻ, സോവിച്ചൻ ചെന്നാട്ടുശ്ശേരി, നീലകണ്ഠൻ മുരുകൻ, ജയദീപ് സിക്കന്ദ് (എക്സ്കോം മെംബർമാർ), പ്രവീൺ നായർ (പ്രത്യേക ക്ഷണിതാവ്).വാർഷിക ജനറൽ ബോഡി യോഗത്തിനോടനുബന്ധിച്ചു നടന്ന ചടങ്ങിൽ പുതിയ റീജനൽ കമ്മിറ്റികളും യൂനിറ്റ് കമ്മിറ്റികളും നിലവിൽ വന്നു. കൂടുതൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും പ്രവാസി ഇന്ത്യക്കാരുടെ ക്ഷേമം മുൻനിർത്തിയുള്ള പ്രവർത്തനങ്ങൾക്കും ഊന്നൽ നൽകികൊണ്ട് മുന്നോട്ടുപോകുമെന്ന് പ്രസിഡൻറ് റിതിൻ രാജ് അറിയിച്ചു.

Tags:    
News Summary - Samskrithi Bahrain Officers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.