മനാമ: സൗദി അറേബ്യയുടെ 89-ാമത് ദേശീയ ദിനം ആഘോഷിക്കുന്നതിെൻറ ഭാഗമായി, ബഹ്റൈൻ ടൂറിസം ആൻറ് എക്സിബിഷൻ അതോറിട് ടി (ബി.ടി.ഇ.എ) വിവിധ പരിപാടികൾക്ക് ആതിഥേയത്വം വഹിക്കുമെന്ന് സംഘാടകർ പറഞ്ഞു. സെപ്റ്റംബർ 19 മുതൽ 23 വരെയാണ് പരിപാ ടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. വിവിധ വിനോദപരിപാടികളും ഇതിെൻറ ഭാഗമായി നടക്കും.
കരിമരുന്നുപ്രയോഗം, സൗദി^ബഹ്റൈൻ പതാക കെട്ടിയ പരമ്പരാഗത തോണിയോട്ടം, പരമ്പരാഗത സംഗീത പ്രകടനങ്ങൾ തുടങ്ങിയ നടക്കും. രാജാവ് ഹമദ് ബിൻ ഇൗസ ആൽ ഖലീഫ, സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് എന്നിവരുടെ വിവേകപൂർണമായ നേതൃത്വത്തിനുകീഴിൽ, ഇരുരാജ്യങ്ങളുടെയും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുകയാണ് പരിപാടികളിലൂടെ ലക്ഷ്യമിടുന്നത്.
തങ്ങളുടെ ഹൃദയത്തോട് ഏറ്റവും അടുത്തുനിൽക്കുന്ന സൗദിയുടെ ദേശീയദിനത്തിൽ, വിവേകിയായ നേതൃത്വത്തിനും ജനതക്കും ഹൃദ്യമായ അഭിനന്ദനങ്ങൾ അറിയിക്കുന്നതായി ബി.ടി.ഇ.എയിലെ ടൂറിസം ഉപദേഷ്ടാവ് ഡോ. അലി ഫോല്ലാദ് പ്രസ്താവനയിൽ പറഞ്ഞു.
ബഹ്‌റൈനിലുടനീളം അഞ്ച് ദിവസങ്ങളിലായി നടക്കുന്ന ആഘോഷങ്ങളിൽ പങ്കെടുക്കാൻ എല്ലാ സന്ദർശകരെയും താമസക്കാരെയും തങ്ങൾ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. രാജ്യത്തെ പ്രാദേശിക വിനോദസഞ്ചാര മേഖലയുടെ വികാസത്തിനും ഇൗ മേഖലയിലുള്ള രാജ്യത്തിെൻറ സ്ഥാനം ഉയർത്തുന്നതിനുമായി വർഷം മുഴുവൻ വാരന്ത്യങ്ങളിൽ കുടുംബകേന്ദ്രീകൃത പരിപാടികൾ നടത്താൻ ശ്രമിക്കുന്നതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.