മനാമ: സെക്കൻഡറി സെഷൻ സ്കൂളുകൾ അടുത്ത അധ്യയനവർഷം മുതൽ 1.45 വരെയായിരിക്കും പഠനമെന്ന് വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിൻ മുബാറക് ജുമുഅ അറിയിച്ചു. 2023-2024 വർഷത്തേക്കുള്ള അക്കാദമിക് കലണ്ടർ നേരത്തെ തയാറാക്കിയിട്ടുണ്ട്.സമ്മർ വെക്കേഷനിൽ അക്കാദമിക് കലണ്ടർ പ്രസിദ്ധീകരിക്കുകയും അതുവഴി രക്ഷിതാക്കൾക്കും കുട്ടികൾക്കും അവധി, പഠനസമയം, പരീക്ഷാ കാലയളവ് തുടങ്ങി എല്ലാകാര്യങ്ങളും അറിയാനും സാധിക്കും.
പ്രൈമറി, അപ്പർ പ്രൈമറി, സെക്കൻഡറി വിഭാഗങ്ങളിലെ കുട്ടികളുടെ പഠനം അവസാനിക്കുന്ന സമയത്തിലുള്ള വിടവ് കുറക്കുന്നതിനാണ് പുതിയ സമയക്രമം പ്രഖ്യാപിച്ചിട്ടുള്ളത്. രക്ഷിതാക്കൾക്കും ഇത് പ്രയോജനം ചെയ്യുമെന്നാണ് കരുതുന്നത്. ഉച്ചക്ക് ശേഷമുള്ള റോഡ് തിരക്കാകുന്ന സമയം ഒഴിവാക്കാനും പുതിയ സമയക്രമം സഹായകമാവും.
സാമൂഹികമായും മാനസികമായും കുട്ടികളുടെ ആരോഗ്യം ശക്തിപ്പെടുത്താനും നേരത്തെ വീട്ടിലെത്തുന്നതുമൂലം സാധ്യമാവുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി ചൂണ്ടിക്കാട്ടി. സ്കൂളുകൾക്ക് സമീപമുള്ള റോഡുകളിൽ തിരക്ക് കുറക്കാൻ സഹായിക്കുകയും ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.