സഹവര്‍ത്തിത്വം ബഹ്റൈ​െൻറ പ്രത്യേകത –ശൈഖ് ഈസ ബിന്‍ സല്‍മാന്‍

മനാമ: സഹവര്‍ത്തിത്വവും സഹിഷ്ണുതയും ബഹ്റൈ​​​െൻറ പ്രത്യേകതയാണെന്ന് ശൈഖ് ഈസ ബിന്‍ സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖല ീഫ വ്യക്തമാക്കി. കഴിഞ്ഞ ദിവസം വിവിധ ക്രിസ്ത്യന്‍ ചര്‍ച്ചുകളില്‍ നടത്തിയ സന്ദർശനത്തിന്​ ശേഷം സംസാരിക്കുകയായി രുന്നു അദ്ദേഹം. ക്രിസ്മസ് ആഘോ ഷ വേളയിലാണ് അദ്ദേഹം ചര്‍ച്ചുകള്‍ സന്ദര്‍ശിക്കുകയും പുരോഹിതരുമായി കൂടിക്കാഴ്ച്ച നടത്തുകയും ചെയ്​തത്. രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയുടെ നയ നിലപാടുകൾ രാജ്യത്ത്​ സഹവര്‍ത്തിത്വം ശക്തമാക്കുന്നതില്‍ വലിയ പങ്ക് വഹിച്ചതായി ചൂണ്ടിക്കാട്ടി. ‘കിങ് ഹമദ് ഇൻറര്‍നാഷനല്‍ സ​​െൻറർ ഫോര്‍ പീസ്​ഫുള്‍ കോ എക്​സിസ്​റ്റന്‍സ്’സ്​ഥാപിച്ചത്​ അന്താരാഷ്​ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെട്ടു.
സഹിഷ്​ണുതയുടെയും സഹവര്‍ത്തിത്വത്തി​​​െൻറയും ആശയം പ്രചരിപ്പിക്കുന്നതിന് ഇതുവഴി കൂടുതൽ അവസരം കൈവന്നിട്ടുണ്ട്.
എല്ലാ വിഭാഗങ്ങളോടും തുല്യ സമീപനം സ്വീകരിക്കാനും മത സ്വാതന്ത്ര്യം ഉറപ്പുവരുത്താനും അതു വഴി ബഹുസ്വരതയെ അംഗീകരിക്കാനും ബഹ്റൈന് സാധിച്ചു. ഇന്ന് ലോകം ഏറ്റവുമധികം ആവശ്യപ്പെടുന്നത് സമാധാനവും സഹിഷ്​ണുതയുമാണ്.
നാഷനല്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ച്, സേക്രട്ട് ഹാര്‍ട്ട് ചര്‍ച്ച്, സിറിയന്‍ ഓര്‍ത്തഡോക്​സ്​ ചര്‍ച്ച് തുടങ്ങിയ ആരാധനാലയങ്ങൾ സന്ദര്‍ശിച്ച അദ്ദേഹം ഹമദ്​ രാജാവി​​​​െൻറ സ്​നേഹ സന്ദേശങ്ങള്‍ കൈമാറി.
നീതിന്യായ-ഇസ്​ലാമിക കാര്യ-ഒൗഖാഫ് മന്ത്രി ശൈഖ് ഖാലിദ് ബിന്‍ അലി ആല്‍ ഖലീഫ, തൊഴിൽ^‍സാമൂഹിക ക്ഷേമ കാര്യ മന്ത്രി ജമീല്‍ ബിന്‍ മുഹമ്മദലി ഹുമൈദാന്‍, കിങ് ഹമദ് സ​​െൻറര്‍ ഫോര്‍ പീസ്​ഫുള്‍ കോ എക്​സിസ്​റ്റന്‍സ് ചെയര്‍മാന്‍ ഡോ. ഖാലിദ് ബിന്‍ ഖലീഫ ആല്‍ ഖലീഫ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

Tags:    
News Summary - Shaikh Isa welcomed by churches across Bahrain, Bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.