മനാമ: മുഹറഖിനെ മനാമയുമായി ബന്ധിപ്പിക്കുന്ന ചരിത്രപ്രധാനമായ ശൈഖ് ഹമദ് പാലം മോടികൂട്ടി സംരക്ഷിക്കാൻ നടപടി സ്വീകരിക്കണമെന്ന് മുഹറഖ് മുനിസിപ്പൽ കൗൺസിൽ അധ്യക്ഷൻ ഗാസി അൽ മിർബാതി ആവശ്യപ്പെട്ടു. ബഹ്റൈൻ ചരിത്രത്തിൽ നിർണായക സ്ഥാനമുള്ള ഇൗ പാലം ഇപ്പോൾ അവഗണന നേരിടുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ബഹ്റൈനിലെ പാലങ്ങളുടെ മനോഹാരിത പേരുകേട്ടതാണ്. കേവലം പാലം എന്നതിനപ്പുറം വിനോദ സഞ്ചാര രംഗത്തും പ്രാധാന്യമുള്ളവയാണ് ഇവ. മുഹറഖിനെയും മനാമയെയും ബന്ധിപ്പിക്കുന്ന മറ്റു രണ്ടു പാലങ്ങൾക്ക് ശ്രദ്ധ കിട്ടുേമ്പാൾ ശൈഖ് ഹമദ് പാലം അവഗണിക്കപ്പെട്ട അവസ്ഥയിലാണ്. പാലത്തിെൻറ ഇരുവശവും അലങ്കരിക്കുക, മുഹറഖ് ഗേറ്റ് എന്ന പേരിൽ കവാടം സ്ഥാപിക്കുക എന്നീ നിർദേശങ്ങൾ അദ്ദേഹം ഉന്നയിച്ചു. ശൈഖ് ഹമദ് ബിൻ ഇൗസ ആൽ ഖലീഫയുടെ നാമധേയത്വത്തിലുള്ള ഇൗ പാലം ബഹ്റൈനിലെ മാത്രമല്ല, മേഖലയിലെതന്നെ ആദ്യ പാലങ്ങളിലൊന്നാണ്.
നാടിെൻറ അഭിമാനസ്തംഭങ്ങളിലൊന്നായ ശൈഖ് ഹമദ് പാലം രാജ്യത്തിെൻറ സമ്പദ്വ്യവസ്ഥയിൽ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കി. ഗതാഗതരംഗത്ത് വൻ മാറ്റങ്ങൾക്ക് വഴിതെളിച്ചു. പാലത്തിന് അർഹമായ പരിഗണന കിട്ടാൻ ഒൗദ്യോഗിക ശിപാർശ സമർപ്പിക്കാനൊരുങ്ങുകയാണെന്ന് അദ്ദേഹം പറഞ്ഞു. മറ്റു പാലങ്ങൾപോലെ മുഹറഖിനെ മനാമയുമായി കൂട്ടിയോജിപ്പിക്കുന്നതിൽ ശൈഖ് ഹമദ് പാലത്തിന് നിർണായക സ്ഥാനമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.