മനാമ: ശിഫ അല്‍ജസീറ ആശുപത്രിയിൽ അത്യാധുനിക ലാപ്രോസ്കോപ്പിക് കോളിസിസ്റ്റെക്ടമി (പിത്തസഞ്ചി ശസ്ത്രക്രിയ) വിജയകരമായി നിർവഹിച്ചു. ശസ്ത്രക്രിയയുടെ ഭാഗമായി 28കാരിയായ വിദേശ യുവതിയുടെ പിത്തസഞ്ചിയില്നിന്ന് നീക്കംചെയ്തത് അമ്പതിലേറെ കല്ലുകളാണ്. അസ്സഹനീയമായ വേദനയുമായി ആശുപത്രിയില്‍ എത്തിയതായിരുന്നു കെനിയക്കാരിയായ യുവതി. രോഗബാധിതമായ പിത്തസഞ്ചി നീക്കംചെയ്യാന്‍ ഉപയോഗിക്കുന്ന അതി സൂക്ഷ്മമായ ശസ്ത്രക്രിയയാണ് ലാപ്രോസ്കോപ്പിക് കോളിസിസ്റ്റെക്ടമി.
കണ്‍സൽട്ടന്റ് സര്ജന് ഡോ. ജുവാന്‍ പോര്‍ട്ടോ മെദീന, സ്പെഷലിസ്റ്റ് സര്ജന് ഡോ. കമല കണ്ണന്, കണ്‍സൽട്ടന്റ് അനസ്തേഷ്യോളജിസ്റ്റ് ഡോ. ആദില്‍ ഗമാല്‍, സ്പെഷലിസ്റ്റ് അനസ്തേഷ്യോളജിസ്റ്റ് ഡോ. അസിം പാലായില്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഒരു മണിക്കൂര്‍ നീണ്ട ലാപ്രോസ്കോപ്പിക് കോളിസിസ്റ്റെക്ടമി. നീക്കംചെയ്ത പിത്തസഞ്ചിയില്‍ രണ്ടു മില്ലി മീറ്ററിലേറെ വരുന്ന 50ലേറെ പിത്താശയക്കല്ലുകള്‍ ഉണ്ടായിരുന്നു.
ശസ്ത്രക്രിയ കഴിഞ്ഞ് 24 മണിക്കൂറിനുള്ളില്‍ രോഗിയെ ഡിസ്ചാര്‍ജ് ചെയ്തതായി ഡോ. കമല കണ്ണന് പറഞ്ഞു. അവരുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ പഴയതുപോലെ നിർവഹിക്കാനാകുന്നുവെന്നും അറിയിച്ചു.
നൂതനവും അത്യാധുനികവുമായ വൈദ്യസഹായം നല്കുന്നതില് ആശുപത്രിയുടെ അചഞ്ചലമായ പ്രതിബദ്ധതയുടെ തെളിവാണ് ഈ ശ്രദ്ധേയമായ നേട്ടം. പാര്‍ശ്വഫലങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ, രോഗി വേഗത്തിലും സുരക്ഷിതമായും സുഖംപ്രാപിച്ചതില്‍ മെഡിക്കല്‍ സംഘം സംതൃപ്തി പ്രകടിപ്പിച്ചു. ഈ വഴിത്തിരിവായ ലാപ്രോസ്കോപ്പിക് കോളിസിസ്റ്റെക്ടമി രോഗിയുടെ പ്രയാസം ലഘൂകരിക്കുക മാത്രമല്ല, ശിഫ അല്‍ജസീറ ഹോസ്പിറ്റലിലെ മെഡിക്കല്‍ പ്രഫഷനലുകളുടെ മികച്ച കഴിവുകളും അര്‍പ്പണബോധവും പ്രകടിപ്പിക്കുകയും ചെയ്തു.
മനാമയിലെ ഷിഫ അല്‍ജസീറ ഹോസ്പിറ്റലില്‍ ഡിജിറ്റല്‍ ഓപറേഷന് തിയറ്ററോടുകൂടിയ അത്യാധുനിക ഗ്യാസ്ട്രോഎന്ററോളജി യൂനിറ്റുണ്ട്.
മികച്ച പരിചരണം നല്‍കാനും സങ്കീർണമായ നടപടിക്രമങ്ങള്‍ നടത്താനും ഈ നൂതന സൗകര്യം അത്യാധുനിക സാങ്കേതികവിദ്യയും വിദഗ്ധ മെഡിക്കല്‍ ടീമും ഉപയോഗിക്കുന്നു. ഉയര്‍ന്ന നിലവാരത്തിലുള്ള പരിചരണം നല്‍കുന്നതിന് മെഡിക്കല്‍ സാങ്കേതികവിദ്യയിലെ ഏറ്റവും പുതിയ മുന്നേറ്റങ്ങള്‍ ഉപയോഗിക്കാന്‍ ആശുപത്രി പ്രതിജ്ഞാബദ്ധമാണ്. മെഡിക്കല്‍ സാങ്കേതികവിദ്യയിലും വൈദഗ്ധ്യത്തിലുമുള്ള ഏറ്റവും പുതിയ മുന്നേറ്റങ്ങള്‍ ഉപയോഗിച്ച് മികച്ച പരിചരണം നല്‍കാനുള്ള തങ്ങളുടെ പ്രതിബദ്ധത ആശുപത്രി മാനേജ്മെന്റ് വാർത്തക്കുറിപ്പില്‍ ഊന്നിപ്പറഞ്ഞു. ഇത്തരം ശസ്ത്രക്രിയ ആവശ്യമുള്ളവര്‍ക്ക് ഈ നമ്പറില്‍ ബുക്ക് ചെയ്യാം: 17288000 / 16171819.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.