മനാമ: ബംഗ്ലാദേശ് ദേശീയ ദിനത്തോടനുബന്ധിച്ച് ശിഫ അല്‍ ജസീറ മെഡിക്കല്‍ സെൻറര്‍ സൗജന ്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ശിഫയില്‍ നടന്ന ക്യാമ്പ് ബംഗ്ലാദേശ് അംബാസഡര്‍ മേ ജര് ജനറല്‍ (റിട്ട.) കെ.എം. മൊമിനുര്റഹ്മാന് ഉദ്ഘാടനം ചെയ്തു. എംബസി കോണ്‍സലര്‍ റുബിയുല് ഇസ്ലാം, ജനറല്‍ ഫിസിഷ്യന്മാരായ ഡോ. ഇക്ബാല്‍ ഷഹരിയാര്‍, ഡോ. ഫര്‍സിയ ഹസന്, ബംഗ്ലാദേശ് യൂത്ത് ക്ലബ് പ്രതിനിധി സുജന്‍ കരീം എന്നിവര്‍ സംസാരിച്ചു. ശിഫ സി.ഇ.ഒ ഹബീബ് റഹ്മാന് സ്വാഗതം പറഞ്ഞു.
മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ഷംനാദ്, ഡെര്‍മറ്റോളജിസ്റ്റ് ഡോ. ഹരികൃഷ്ണന്, ഓര്‍ത്തോപീഡിക് സ്പെഷലിസ്റ്റ് ഡോ. ചന്ദ്രശേഖരന് നായര്‍, പീഡിയാട്രീഷ്യന്‍ ഡോ. ഫെറോസ് അഷ്ഫാഖ് ഖാന്, ഇ.എന്‍ടി സ്പെഷലിസ്റ്റ് ഡോ. ഫാത്തിമ സുഹ്റ, ഡെൻറിസ്റ്റ് ഡോ. അബ്ദുല്‍ ജലീല്‍, ജനറല്‍ ഫിസിഷ്യന്മാരായ ഡോ. ഫിറോസ് ഖാന്, ജിബി കോശി എന്നിവര്‍ സംബന്ധിച്ചു. അംബാസഡറും ഡോക്ടര്‍മാരും ചേര്‍ന്ന് കേക്ക് മുറിച്ചു. ബംഗ്ലാദേശ് പൗരന്മാര്ക്കായിരുന്നു ക്യാമ്പ്. 500 ഓളം പേര് പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.