വ്യാപാര സ്ഥാപനങ്ങളുടെ നിയമ ലംഘനം ശക്തമായി നേരിടും

മനാമ: വ്യാപാര സ്ഥാപനങ്ങളുടെ നിയമലംഘനങ്ങള്‍ ശക്തമായി നേരിടുമെന്ന് വ്യാപാര^വാണിജ്യ^ടൂറിസം മന്ത്രാലയം അറിയിച്ചു. അനുമതിയില്ലാതെ പ്രവര്‍ത്തിച്ച ഒരു റെസ്‌റ്റോറൻറ് കഴിഞ്ഞ ദിവസം അടപ്പിച്ചതുമായി ബന്ധപ്പെട്ട വാർത്താക്കുറിപ്പിലാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. സ്ഥാപനം പൂട്ടുകയും ഉടമയെ റിമാൻറ് ചെയ്യുകയും ചെയ്തിട്ടുണ്ട്. റെസ്‌റ്റോറൻറിെൻറ പ്രവര്‍ത്തനം പൂര്‍ണമായി റദ്ദ് ചെയ്യാനും തീരുമാനിച്ചു. അനുമതി ലഭിക്കാതെ സ്ഥാപനങ്ങൾ തുറക്കുന്നതും സാധനങ്ങള്‍ വില്‍ക്കുന്നതും ഒഴിവാക്കണം. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. 
Tags:    
News Summary - shop

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-23 04:14 GMT