ഷോ​ർ​ട്ട് ഫി​ലിം ഫെ​സ്റ്റി​വ​ൽ ഡ​യ​റ​ക്ട​ർ ര​വീ​ന്ദ്ര​ൻ ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബിനോടൊപ്പം

സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഷോ​ർ​ട്ട് ഫി​ലിം മേ​ക്കി​ങ് വ​ർ​ക്ക് ഷോ​പ്പ് തുടങ്ങി

മ​നാ​മ: ന​ട​ൻ മോ​ഹ​ൻ​ലാ​ൽ ചെ​യ​ർ​മാ​നും ര​വീ​ന്ദ്ര​ൻ ഡ​യ​റ​ക്ട​റു​മാ​യ കൊ​ച്ചി മെ​ട്രോ ഷോ​ർ​ട്ട് ഫി​ലിം ഫെ​സ്റ്റി​വ​ൽ ഗ്രൂ​പ്പ് നി​കോ​ൺ മി​ഡി​ൽ ഈ​സ്റ്റു​മാ​യി ചേ​ർ​ന്ന് ബ​ഹ്‌​റൈ​നി​ലെ വി​വി​ധ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഷോ​ർ​ട്ട് ഫി​ലിം മേ​ക്കി​ങ് വ​ർ​ക്ക് ഷോ​പ്പ് തുടങ്ങി. ബ​ഹ്‌​റൈ​ൻ കാ​ൾ​ട്ട​ൻ ഹോ​ട്ട​ലി​ൽ തുടങ്ങിയ പരിശീലനം 13 വരെ തുടരും. ബ​ഹ്‌​റൈ​ൻ ദേ​ശീ​യ​ദി​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബ​ഹ്‌​റൈ​ൻ സം​സ്‌​കാ​ര​ത്തി​ന്റെ​യും പാ​ര​മ്പ​ര്യ​ങ്ങ​ളു​ടെ​യും ഭാ​വി​യി​ലേ​ക്കു​ള്ള അ​ഭി​ലാ​ഷ​ങ്ങ​ളു​ടെ​യും സാ​രാം​ശം പ​ക​ർ​ത്തി​ക്കൊ​ണ്ട്, അ​വ​രു​ടെ മാ​തൃ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചു​ള്ള കു​ട്ടി​ക​ളു​ടെ അ​തു​ല്യ​മാ​യ കാ​ഴ്ച​പ്പാ​ടു​ക​ൾ പ്ര​ദ​ർ​ശി​പ്പി​ക്കു​ക എ​ന്ന​താ​ണ് സാ​രാം​ശം.

പ​രി​ശീ​ല​നം നേ​ടു​ന്ന കു​ട്ടി​ക​ൾ​ക്ക് കാ​മ​റ​യും മ​റ്റു അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ളും ന​ൽ​കും. Celebrating Bahrain through Young Eyes, The Journey of a Film maker, Bahrain: A Tapestry of Voices എ​ന്നീ തീ​മു​ക​ളി​ൽ 10 ഷോ​ർ​ട്ട് ഫി​ലി​മു​ക​ൾ അ​ടു​ത്ത ര​ണ്ടു മാ​സം​കൊ​ണ്ട് പൂ​ർ​ത്തീ​ക​രി​ക്ക​ണം.

അ​വ 2024 ഫെ​ബ്രു​വ​രി അ​വ​സാ​നം ബ​ഹ്‌​റൈ​നി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന കൊ​ച്ചി മെ​ട്രോ ഷോ​ർ​ട്ട് ഫി​ലിം ഫെ​സ്റ്റി​വ​ലി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കും. ഗ്രാ​ന്റ് ഫി​നാ​ലെ​യി​ൽ മി​ക​ച്ച ഷോ​ർ​ട്ട് ഫി​ലി​മു​ക​ൾ​ക്ക് കാ​ഷ് അ​വാ​ർ​ഡു​ക​ളും കാ​മ​റ​ക​ളും സ​മ്മാ​ന​മാ​യി ന​ൽ​കു​മെ​ന്നും വി​വി​ധ ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ഷോ​ർ​ട്ട് ഫി​ലിം ഫെ​സ്റ്റി​വ​ലു​ക​ളി​ൽ ഇ​വ പ്ര​ദ​ർ​ശി​പ്പി​ക്കു​മെ​ന്നും ഫെ​സ്റ്റി​വ​ൽ ഡ​യ​റ​ക്ട​ർ ര​വീ​ന്ദ്ര​ൻ അ​റി​യി​ച്ചു.ബ​ഹ്‌​റൈ​ൻ പോ​ളി​ടെ​ക്‌​നി​ക്, അ​ഹ് ലി​യ യൂ​നി​വേ​ഴ്സി​റ്റി എ​ന്നി​വി​ട​ങ്ങ​ളി​ലെ തി​ര​ഞ്ഞെ​ടു​ത്ത വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഷോ​ർ​ട്ട് ഫി​ലിം മേ​ക്കി​ങ് വ​ർ​ക് ഷോ​പ്പ് നി​യ​ന്ത്രി​ക്കു​ന്ന​ത്.

Tags:    
News Summary - Short film making workshop started for school students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-16 06:51 GMT