മനാമ: സൽമാനിയ കാനു ഗാർഡനിൽ സ്ഥിതി ചെയ്യുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി പ്രശസ്ത സംഗീത സംവിധായകൻ ശരത്തിന്റെ നേതൃത്വത്തിൽ ‘ശ്രീരാഗം’ എന്ന പേരിൽ സംഗീതാർച്ചന നടന്നു.
നൂറുകണക്കിന് കുടുംബാംഗങ്ങളും കുട്ടികളും പങ്കെടുത്ത ചടങ്ങിൽ സൊസൈറ്റി ചെയർമാൻ സനീഷ് കൂറുമുള്ളിൽ പൊന്നാടയണിയിച്ചും സൊസൈറ്റി ജനറൽ സെക്രട്ടറി ബിനുരാജ് ഉപഹാരം നൽകിയും ശരത്തിനെ ആദരിച്ചു. ചടങ്ങിൽ ശരത് കുടുംബാംഗങ്ങളുമായി സംവദിച്ചു.
അദ്ദേഹം ചിട്ടപ്പെടുത്തിയ ഹിറ്റ് ഗാനങ്ങൾ ആലപിച്ച് ഏവരെയും സംഗീതത്തിന്റെ ആനന്ദ സാഗരത്തിൽ എത്തിച്ചു. പരിപാടിയിൽ ഐഡിയ സ്റ്റാർ സിങ്ങർ ഫെയിം പാർവതി മേനോന്റെ ഗാനസുധയും ഉണ്ടായിരുന്നു. വർണാഭമായ ചടങ്ങിൽ പരിപാടിയുടെ സ്പോൺസർമാരെ ശരത്ത് ഉപഹാരം നൽകി ആദരിച്ചു. ഡയറക്ടർ ബോർഡ് അംഗങ്ങൾ പരിപാടിക്ക് നേതൃത്വം നൽകി. വൈസ് ചെയർമാൻ സതീഷ് കുമാർ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.