സെ​യ്​​ൻ മൂ​ന്നാ​മ​ത്​ മെ​ഗാ മ​ത്സ​ര​വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​നം കൈ​മാ​റു​ന്നു 

'സെയ്ൻ മെഗാ കോണ്ടസ്റ്റ്-4' ആരംഭിച്ചു

മനാമ: പ്രമുഖ ടെലികോം സേവന ദാതാക്കളായ സെയ്ൻ ബഹ്റൈൻ ഉപഭോക്താക്കൾക്ക് 'സെയ്ൻ മെഗാ കോണ്ടസ്റ്റ്-4' മത്സര പരിപാടി ആരംഭിച്ചു. കാഷ് പ്രൈസ് ഉൾപ്പെടെ ആകർഷകമായ പ്രതിമാസ സമ്മാനങ്ങളും മെഗാ സമ്മാനമായി നാല് ബി.എം.ഡബ്ല്യു X-1 കാറുകളുമാണ് ലഭിക്കുക. ഓരോ മൂന്നുമാസം കൂടുമ്പോഴും 7000 ഡോളറിന്റെ കാഷ് പ്രൈസും പ്രതിമാസം രണ്ടുപേർക്ക് 1000 ഡോളർ വീതം സമ്മാനവുമുണ്ടാകും. 2023 മാർച്ച് 31 വരെ കാമ്പയിൻ നീണ്ടുനിൽക്കും.

ചോദ്യോത്തര രൂപത്തിലാണ് മത്സരം സംഘടിപ്പിക്കുന്നത്. മത്സരത്തിൽ പങ്കെടുക്കാൻ ഉപഭോക്താക്കളിൽനിന്ന് 250 ഫിൽസ് ഈടാക്കും. ഇതിനുപുറമേ, പ്രതിമാസം 150 ഡോളർ സമ്മാനമായി ലഭിക്കുന്ന സൗജന്യ മത്സരവുമുണ്ട്. ഓരോ ദിവസവും ഒരുചോദ്യത്തിന് ഉത്തരം നൽകുന്നവരിൽനിന്ന് വിജയികളാകുന്നവർക്കാണ് സമ്മാനം.

മൂന്നാമത് മെഗാ മത്സരവിജയികൾക്കുള്ള സമ്മാനദാനവും നടത്തി. മഹ്മൂദ് എൽഗോനെമി, അലി ഹൈദരി, അലി യൂനിസ് അലി, ഹസൻ അൽതവാദി എന്നിവരാണ് മെഗാ സമ്മാന ജതാക്കളായത്. https://contest.bh.zain.com സന്ദർശിച്ചും സെയ്ൻ ബഹ്റൈൻ ആപ്പ് വഴിയും മത്സരത്തിൽ പങ്കെടുക്കാം. എസ്.എം.എസ് മുഖേനയും മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്.

Tags:    
News Summary - ‘Sign Mega Contest-4’ launched

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.