മനാമ: ഒളിമ്പിക്സിൽ വീണ്ടും യശസ്സുയർത്തി ബഹ്റൈൻ. വനിതകളുടെ 10,000 മീറ്ററിൽ കാൽക്കിദൻ ഗെസാഗ്നിയാണ് ബഹ്റൈനുവേണ്ടി വെള്ളി മെഡൽ സ്വന്തമാക്കിയത്.ശനിയാഴ്ച നടന്ന മത്സരത്തിൽ 29 മിനിറ്റ് 56.18 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് കാൽക്കിദൻ ഗെസാഗ്നി വെള്ളിയണിഞ്ഞത്.
29 മിനിറ്റ് 55.32 സെക്കൻഡിൽ ഫിനിഷ് ചെയ്ത നെതർലൻഡ്സിെൻറ സിഫാൻ ഹസനാണ് സ്വർണം. 30:01.72 സെക്കൻഡിൽ ഫിനിഷ് ചെയ്ത ഇത്യോപ്യയുടെ ലെതെസെൻബെറ്റ് ജിഡി വെങ്കലം നേടി.
ഒളിമ്പിക്സ് ചരിത്രത്തിൽ ബഹ്റൈെൻറ നാലാമത്തെ മെഡലാണിത്. ഇതിനു മുമ്പ് രണ്ടു സ്വർണവും ഒരു വെള്ളിയുമാണ് നേടിയത്. 2012 ലണ്ടൻ ഒളിമ്പിക്സിൽ വനിതകളുടെ 1500 മീറ്ററിൽ മറിയം യൂസുഫ് ജമാലും 2016ലെ റിയോ െഡ ജനീറോ ഒളിമ്പിക്സിൽ വനിതകളുടെ 3000 മീറ്റർ സ്റ്റീപ്ൾ ചേസിൽ റൂത് ജെബെറ്റുമാണ് സ്വർണമണിഞ്ഞത്.
മറിയം യൂസുഫ് ജമാൽ വെങ്കലമാണ് ആദ്യം നേടിയിരുന്നത്. എന്നാൽ, സ്വർണം, വെള്ളി ജേതാക്കൾ ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ടതോടെ മറിയം ഒന്നാം സ്ഥാനത്തേക്ക് വരുകയായിരുന്നു. റിയോ ഒളിമ്പിക്സിൽ വനിതകളുടെ മാരത്തണിൽ യൂനിസ് കിർവ വെള്ളിയും നേടി.
ലോക റാങ്കിങ്ങിൽ 24ാം സ്ഥാനത്തുള്ള കാൽക്കിദൻ ഗെസാഗ്നി 29 മിനിറ്റ് 50.77 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് ഒളിമ്പിക്സിന് യോഗ്യത നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.