മനാമ: സമസ്ത ബഹ്റൈൻ ആചരിച്ചു വരുന്ന മീലാദ് കാമ്പയിനിനോടനുബന്ധിച്ച് എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ കിങ് ഹമദ് യൂനിവേഴ്സിറ്റി ഹോസ്പിറ്റലിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
'ഒരു ജീവനായ്...ഒരു തുള്ളി രക്തം' എന്ന സന്ദേശവുമായി നടത്തിയ ക്യാമ്പിൽ നിരവധിപേർ രക്തം ദാനം ചെയ്തു. രക്ത ദാദാക്കൾക്ക് അഭിനന്ദന സർട്ടിഫിക്കറ്റുകൾ നൽകി. എസ്.കെ.എസ്.എസ്.എഫ് -വിഖായ പ്രവർത്തകർ ക്യാമ്പിന് നേതൃത്വം നൽകി. പ്രവാസി കമീഷൻ അംഗം സുബൈർ കണ്ണൂർ, സമസ്ത ബഹ്റൈൻ നേതാക്കളായ യാസർ ജിഫ്രി, ഖാസിം റഹ്മാനി, ശറഫുദ്ദീൻ മാരായമംഗലം, അശ്റഫ് കാട്ടിൽപീടിക, ഇസ്മായിൽ പയ്യന്നൂർ, ഹംസ അൻവരി മോളൂർ, സക്കരിയ ദാരിമി, സാമൂഹിക പ്രവർത്തകരായ ഒ.കെ കാസിം, കരീം കുളമുള്ളതിൽ, നൗഷാദ് പൂനൂർ, നിസാർ കൊല്ലം, കെ.ടി സലീം, സിയാദ് ഏഴംകുളം, മനോജ് വടകര, ഫ്രാൻസിസ് കൈതാരത്ത്, ഹാരിസ് പയങ്ങാടി, ഗഫൂർ കൈപ്പമംഗലം, ബിനു കുന്നന്താനം, ബഷീർ അമ്പലായി, റഫീഖ് അബ്ദുല്ല തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.