മനാമ: സമസ്ത ബഹ്റൈൻ ആചരിച്ചുവരുന്ന മീലാദ് കാമ്പയിനിന്റെ ഭാഗമായി 'ഒരു ജീവനായ് ഒരു തുള്ളി രക്തം' എന്ന പേരിൽ എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
മുഹറഖ് കിങ് ഹമദ് യൂനിവേഴ്സിറ്റി ഹോസ്പിറ്റലിൽ നടത്തിയ ക്യാമ്പ് സമസ്ത ബഹ്റൈൻ പ്രസിഡൻറ് ഫഖ്റുദ്ദീൻ കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. രക്തദാനം ഈ നാടിനോടുള്ള ഓരോ വ്യക്തിയുടെയും കടപ്പാടുകൂടിയാണെന്ന് അദ്ദേഹം പറഞ്ഞു.
സമസ്ത ബഹ്റൈൻ ജനറൽ സെക്രട്ടറി വി.കെ. കുഞ്ഞമ്മദ് ഹാജി, ആക്ടിങ് സെക്രട്ടറി എസ്.എം. അബ്ദുൽ വാഹിദ്, കെ.എം.സി.സി ഓർഗനൈസിങ് സെക്രട്ടറി മുസ്തഫ, സമസ്ത കേന്ദ്ര ജോ. സെക്രട്ടറി ശറഫുദ്ദീൻ മാരായമംഗലം, ഉമ്മുൽ ഹസ്സം ഏരിയ സെക്രട്ടറി ഇസ്മായിൽ പയ്യന്നൂർ, സമസ്ത കേന്ദ്ര കോഓഡിനേറ്റർമാരായ അശ്റഫ് അൻവരി, ശറഫുദ്ദീൻ മൗലവി തുടങ്ങിയവർ ക്യാമ്പ് സന്ദർശിച്ചു.
ഓൺലൈനായും അല്ലാതെയും രജിസ്റ്റർ ചെയ്ത 75ൽ പരം പേർ രക്തം നൽകി. എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ ജനറൽ സെക്രട്ടറി അബ്ദുൽ മജീദ് ചോലക്കോട്, നവാസ് കുണ്ടറ, സജീർ പന്തക്കൽ, ഉമൈർ വടകര, മുഹമ്മദ് മോനു, യാസർ അറഫാത്ത്, നൗഷാദ് പാതിരപ്പറ്റ, ഷാനവാസ് ജിദ്ദാലി, റാഷിദ് കക്കട്ട്, ശബീറലി, റഹീം നടുക്കണ്ടി, ഫിർദൗസ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.