കുവൈത്ത് സിറ്റി: എസ്.എം.സി.എ കുവൈത്ത് രജത ജൂബിലി സമാപനവും ക്രിസ്മസ്, പുതുവത്സരാഘോഷവും വെള്ളിയാഴ്ച ഒാൺലൈനായി നടത്തും. ഒരുവർഷം നീണ്ട രജത ജൂബിലി ആഘോഷങ്ങളുടെ സമാപനമാണ് നടക്കുന്നത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചുമുതൽ ഫേസ്ബുക്ക് ലൈവ് ആയി നടത്തുന്ന പരിപാടി കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ് ഉദ്ഘാടനം ചെയ്യും. ഒഫിഷ്യേറ്റിങ് പ്രസിഡൻറ് സുനിൽ റാപ്പുഴ അധ്യക്ഷത വഹിക്കും. സഭ തലവനും സംഘടന രക്ഷാധികാരിയുമായ കർദിനാൾ മാർ ജോർജ് ആലഞ്ചേരി ജൂബിലി സന്ദേശം നൽകും.
നോർത്തേൺ അറേബ്യ വികാരിയേറ്റ് അഡ്മിനിസ്ട്രേറ്റർ ബിഷപ് പോൾ ഹിൻഡർ, സീറോ മലബാർ എപ്പിസ്കോപ്പൽ വികാർ ഫാ. ജോണി ലോണിസ് മഴുവഞ്ചേരിൽ എന്നിവർ സംസാരിക്കും. ചലച്ചിത്ര താരങ്ങളായ സിജോയ് വർഗീസ്, മിയ ജോർജ് എന്നിവർ പെങ്കടുക്കുന്ന ചാറ്റ് ഷോ പരിപാടിയുടെ മുഖ്യ ആകർഷണമാവും. ജൂബിലിയുടെ തുടർച്ചയായി ഒഡിഷയിൽ നടക്കുന്ന ഗ്രാമീണ കുടിവെള്ള പദ്ധതി, കേരളത്തിലെ ഭവന പദ്ധതി എന്നിവയുടെ രൂപരേഖ സോഷ്യൽ വെൽഫെയർ കമ്മിറ്റി കൺവീനർ സജി ജോർജ് സമർപ്പിക്കും.
സിവിൽ സർവിസ് പരിശീലന പരിപാടിയുടെ ഉദ്ഘാടനവും നടക്കും. ജൂബിലി വർഷം നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികളെയും വിവാഹ രജത ജൂബിലി ആചരിക്കുന്നവരെയും ഉന്നത വിജയം നേടിയ വിദ്യാർഥികളെയും എസ്.എം.സി.എയിൽ 25 വർഷം പൂർത്തിയാക്കിയവരെയും ആദരിക്കും.
പ്രസിഡൻറ് തോമസ് കുരുവിള നരിതൂക്കിൽ, ജോയൻറ് കൺവീനർ സൈജു മുളകുപാടം എന്നിവർ ചേർന്ന് ജൂബിലി ആഘോഷങ്ങളുടെ സമാപനം പ്രഖ്യാപിക്കും. ജനുവരി രണ്ടിന് നടക്കുന്ന വിശുദ്ധ കുർബാനയോടെ ജൂബിലി സമാപിക്കും.
വാർത്തസമ്മേളത്തിൽ ഒഫിഷ്യേറ്റിങ് പ്രസിഡൻറ് സുനിൽ റാപ്പുഴ, ജനറൽ സെക്രട്ടറി ബിജു പി. ആേൻറാ, ട്രഷറർ വിൽസൻ വടക്കേടത്ത്, ജൂബിലി കമ്മിറ്റി കൺവീനർ ബിജോയ് പാലക്കുന്നേൽ, മീഡിയ കൺവീനൽ ജോർജ് ജോസഫ്, ജൂബിലി പബ്ലിസിറ്റി കൺവീനർ അനിൽ തയ്യിൽ എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.