മനാമ: ബഹ്റൈൻ ശ്രീനാരായണ കൾചറൽ സൊസൈറ്റി (എസ്.എൻ.സി.എസ്) ‘പൊൻകണി 2023’ എന്ന പേരിൽ വിഷു ആഘോഷം നടത്തി. വിഷുദിനത്തിൽ രാവിലെ മുതൽ വിഷുക്കണി ദർശനവും വിഷുക്കൈനീട്ടവും പ്രത്യേക പ്രാർഥനകളും നടന്നു. 21, 22 തീയതികളിൽ വിപുലമായ ആഘോഷപരിപാടികളും വിഷുസദ്യയും നടന്നു. 21ന് എസ്.എൻ.സി.എസ് സിൽവർ ജൂബിലി ഹാളിൽ സാംസ്കാരിക സമ്മേളനവും വിവിധ കലാപരിപാടികളും നടന്നു. ഗുരുസേവ അവാർഡ് ജേതാവും ഐമാക് ബി.എം.സി ചെയർമാനുമായ ഫ്രാൻസിസ് കൈതാരത്ത് ഉദ്ഘാടനം നിർവഹിച്ചു.
എസ്.എൻ.സി.എസ് ആക്ടിങ് ചെയർമാൻ സന്തോഷ് ബാബു അധ്യക്ഷതവഹിച്ചു. ഗുരുദേവ സോഷ്യൽ സൊസൈറ്റി ചെയർമാൻ സനീഷ് കൂരുമുള്ളിൽ, ബഹ്റൈൻ ബില്ലവാസ് പ്രസിഡന്റ് ഹരീഷ് പൂജാരി, പ്രോഗ്രാം കോഓഡിനേറ്റർ ഷൈൻ സി. ചെല്ലപ്പൻ എന്നിവർ സംസാരിച്ചു. അഞ്ജന രാജേഷ് അവതാരകയായിരുന്നു.
ജനറൽ സെക്രട്ടറി വി.ആർ. സജീവൻ സ്വാഗതവും ആഘോഷ പരിപാടി കൺവീനർ സനീഷ് കുമാർ നന്ദിയും പറഞ്ഞു. സനീഷ് കുമാർ രചനയും സംവിധാനവും ഷൈൻ ചെല്ലപ്പൻ സഹസംവിധാനവും നൃത്താധ്യാപിക സംഗീത ഗോകുൽ എഡിറ്റിങ്ങും നിർവഹിച്ച, വിഷു ഐതിഹ്യം അടങ്ങിയ ലഘുനാടകം അവതരിപ്പിച്ചു. വിഷുസദ്യയോടെ പരിപാടി സമാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.