മനാമ: സ്പെയിൻ മുൻ രാജാവ് യുവാൻ കാർലോസ് ബഹ്റൈൻ നാഷണൽ മ്യൂസിയം സന്ദർശിച്ചു. ലോകത്തിലെ വിവിധ നാഗരികതകളുമായി കൈകോർക്കുകയെന്നതാണ് ബഹ്റൈൻ നയമെന്ന് അദ്ദേഹത്തെ സ്വാഗതം ചെയ്ത് ബഹ്റൈൻ അതോറിറ്റി ഫോർ കൾചർ ആൻറ് ആൻറിക്വിറ്റീസ് (ബി.എ.സി.എ) അധ്യക്ഷ ശൈഖ മായി ബിൻത് മുഹമ്മദ് ആൽ ഖലീഫ പറഞ്ഞു. ബഹ്റൈെൻറ സുദീർഘവും പുരാതനവുമായ പൈതൃകം വ്യക്തമാക്കുന്നതാണ് മ്യൂസിയത്തിലെ പ്രദർശന വസ്തുക്കളെന്ന് കാർലോസ് പറഞ്ഞു. മ്യൂസിയത്തിലെ ദിൽമൺ ഹാളും കാർലോസ് സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.