???? ?????? ????????? ??.??????????????? ??.??.??.?? ????????? ?????????? ???? ????????????????? ???????????????? ???? ????????????????.

​പ്രതിസന്ധികളെ അതിജീവിക്കാനുള്ള കഴിവ്​ ഇന്ത്യക്കുണ്ട്​ –പി. ശ്രീരാമകൃഷ്​ണൻ

മനാമ: രാജ്യം അന്ധകാരത്തിലേക്ക് നീങ്ങുന്നതി​​െൻറ പ്രകടമായ ലക്ഷണമാണ്​ പ്രശസ്ത മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷി​​െൻറ കൊലപാതകമെന്ന്​ കേരള നിയമസഭ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. ഇത്തരം സംഭവങ്ങൾ ഒരു ജനാധിപത്യ സമൂഹത്തിനും ഭൂഷണമല്ല. അസഹിഷ്​ണുതയെ ഇല്ലാതാക്കാനുള്ള സഹജമായ ഊര്‍ജം ഇന്ത്യക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.ബഹ്‌റൈന്‍ കേരളീയ സമാജം ഓണാഘോഷത്തി​​െൻറ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ അദ്ദേഹം മലയാളി മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കവയൊണ്​ ഇങ്ങനെ അഭിപ്രായപ്പെട്ടത്​. ജനാധിപത്യ രാജ്യത്ത് സംവാദങ്ങള്‍ക്കുള്ള സാഹചര്യം നിലനിൽക്കണം. സംവാദ വിരുദ്ധ നിലപാട്​ ഇന്ത്യയുടെ രാഷ്​ട്ര സങ്കല്‍പ്പത്തെ തന്നെ ദുര്‍ബലപ്പെടുത്തുന്ന ലക്ഷണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

എതിര്‍ ശബ്​ദങ്ങള്‍ക്ക് അവസരം നല്‍കുന്നില്ല എന്ന അവസ്ഥ ജനാധിപത്യത്തി​​െൻറ ദുരന്താനുഭവമാണ്. ഇത്​ രാജ്യം അന്ധകാരത്തിലേക്ക്​ നീങ്ങുന്നുവെന്നതി​​െൻറ ലക്ഷണമാണെന്ന് വേദനയോടെ പറയേണ്ടിവരുന്നു. ജനാധിപത്യത്തി​​െൻറ പ്രാഥമിക മര്യാദകളില്‍ ഒന്നാണ് വിയോജിപ്പിനുള്ള അവകാശം. അത് തടസപ്പെടുന്നത് അംഗീകരിക്കാനാകില്ല. വൈവിധ്യങ്ങളും വൈജാത്യങ്ങളും ഇന്ത്യയുടെ അടിസ്​ഥാന സത്തയാണ്​. ഇന്ത്യക്ക് വൈജാത്യങ്ങളെയെല്ലാം അംഗീകരിക്കുന്ന സഹജമായ ഒരു ഭാവമുണ്ട്. ആ ഭാവത്തെ തകര്‍ത്തുകൊണ്ടിരിക്കുകയാണിപ്പോൾ. ഇത്രയും വൈവിധ്യങ്ങള്‍ക്കിടയിലും ഒരു രാഷ്​ട്രമായി നിലനിൽക്കുന്നു എന്നതാണ്​ നമ്മുടെ സവിശേഷത. ‘ഡിസ്‌കവറി ഓഫ് ഇന്ത്യ’യില്‍ ജവഹര്‍ലാല്‍ നെഹ്‌റു പറയുന്നത് ഇന്ത്യ വിശാലമായ നെല്‍പ്പാടങ്ങളും പുള്ളിക്കുത്ത്‌പോലുള്ള ഗ്രാമങ്ങളും സാമൂഹിക വൈജാത്യങ്ങളും നിറഞ്ഞ ഒരു ഭൂമികയാണ് എന്നാണ്. ആ വൈവിധ്യങ്ങളെ നശിപ്പിക്കാനുള്ള ശ്രമങ്ങളുണ്ടായാൽ, ആ ശ്രമത്തെ സ്വയമേവ ഇല്ലാതാക്കാനുള്ള ഊര്‍ജം ഈ രാജ്യത്തിനുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ജനാധിപത്യത്തെ ഹിംസിച്ച സന്ദര്‍ഭങ്ങളിലെല്ലാം അത്​ പ്രകടമായിട്ടുണ്ട്. അതു കൊണ്ട് ഇത് താല്‍ക്കാലികമായ ഒരു പ്രതിഭാസമായിരിക്കുമെന്നാണ് കരുതുന്നത്.

ഇതെല്ലാം ഇന്ത്യയെ വിഴുങ്ങുമെന്നും ഇന്ത്യ ഫാഷിസത്തിന് കീഴ്‌പ്പെടുമെന്നും ഭയപ്പെട്ട് നമുക്ക്​ കഴിയാം. എന്നാല്‍, അങ്ങനെ എല്ലാ പ്രതീക്ഷകളും അസ്​തമിക്കേണ്ട ഒരു രാജ്യമല്ല ഇന്ത്യ. ഞാന്‍ പ്രതീക്ഷിക്കുന്നത് ഇന്ത്യ ഇതിനെ അതിജീവിക്കുമെന്നാണ്.  ഇന്ത്യയി​െല ഭരണഘടന തന്നെ ഒരു വിസ്മയമാണ്. ഭരണഘടന എന്നു പറയുന്നത് കേവലം ഖണ്ഡങ്ങളും വകുപ്പുകളും മാത്രമല്ല. അതിന് ആന്തരികമായൊരു ഊര്‍ജമുണ്ട്. ഇതൊക്കെയാണ് ഇന്ത്യയെ നില നിര്‍ത്തുന്നത്. ഇത്രയും കാലം നില നിന്നതും അതുകൊണ്ടാണ്. കൃത്രിമമായി കൂട്ടിയോജിപ്പിച്ചതല്ല അത്. സ്വാഭാവികമായി രൂപപ്പെട്ടുവന്നതാണ്. നാനാത്വത്തില്‍ ഏകത്വം എന്ന തത്വം നിലനിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരള നിയമസഭയുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെട്ടതായും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. വിവിധ വിഷയങ്ങളിൽ മറ്റു സംസ്ഥാന നിയമ സഭകൾക്ക്​ കേരളം മാതൃകയാണ്. എന്നാല്‍, നിയമ നിർമാണ പ്രക്രിയയില്‍ കേരളത്തിലെ സാമാജികര്‍ കാണിക്കുന്ന ഗൗരവം മാധ്യമങ്ങള്‍ക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

കേരള നിയമസഭ സ്​പീക്കർ പി.ശ്രീരാമകൃഷ്​ണനെ ഫ്രൻറ്​സ്​ സോഷ്യൽ അസോസിയേഷൻ ഭാരവാഹികൾ സന്ദർശിച്ചപ്പോൾ.
 

നിയമസഭ നടപടിക്രമങ്ങളെ ഹാസ്യാത്മക പരിപാടിയാക്കി ചിത്രീകരിക്കാനാണ് പലപ്പോഴും മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. ആക്ഷേപ ഹാസ്യം അവര്‍ക്ക് ചെയ്യാമെങ്കിലും ഓരോ നിയമം കൊണ്ടുവരുമ്പോഴും അതിനോട് സൂക്ഷ്മമായി പ്രതികരിക്കുകയും നൂറുകണക്കിനു ഭേദഗതികള്‍ കൊണ്ടുവരികയും ചെയ്യുന്ന വലിയൊരു പ്രക്രിയ അവിടെ നടക്കുന്നുണ്ടെന്ന് ഓർമിക്കണം. ലാഘവത്തില്‍ സഭയെ കാണുന്ന അവസ്ഥ ഇന്ന് കേരള നിയമസഭയില്‍ ഇല്ല. സമയ ക്ലിപ്തത പുതിയ നിയമസഭയില്‍ എല്ലാവരും അംഗീകരിച്ചിട്ടുണ്ട്. 

നിയമസഭ സമിതികളുടെ റിപ്പോര്‍ട്ടുകള്‍ നേരത്തെ സഭയില്‍ വെക്കുന്ന രീതി നമുക്കുണ്ടായിരുന്നില്ല. നിയമസഭ സമിതികള്‍ വലിയ അന്വേഷണം നടത്തി റിപ്പോര്‍ട്ട് തയാറാക്കിയാൽ അത് അട്ടത്തുവെക്കുന്ന രീതിയാണ് മുമ്പുണ്ടായിരുന്നത്​. അത് മാറി സമിതികളുടെ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യുന്ന രീതി വന്നു. വിവിധ വിഷയങ്ങളെ അധികരിച്ച് പ്രത്യേക വകുപ്പ്​ പ്രകാരമുള്ള ചര്‍ച്ചകള്‍ക്ക് ഇന്ന് അവസരമുണ്ട്. ആ അവസരങ്ങളെ നേരത്തെ വേണ്ടത്ര ഉപയോഗപ്പെടുത്തിയിരുന്നില്ല. ബജറ്റ് കാര്യത്തില്‍ വിപ്ലവകരമായ മാറ്റം കൊണ്ടുവരികയാണ്.   കേരള നിയമ സഭയുടെ ബജറ്റ് സംബന്ധമായ എല്ലാ നടപടിക്രമങ്ങളും മാര്‍ച്ച് 31നകം പൂര്‍ത്തീകരിക്കാനുള്ള തീരുമാനം എടുത്തു കഴിഞ്ഞു.

കഴിഞ്ഞ വര്‍ഷം അത് മേയ്​ വരെ നീണ്ടു. സര്‍ക്കാര്‍ അക്ഷീണം പ്രവര്‍ത്തിച്ചു. മുഖ്യമന്ത്രിയും സര്‍ക്കാറും ഇതില്‍ നന്നായി സഹകരിച്ചു. ജി.എസ്​.ടി ബില്ലി​​െൻറ ഒരു അനുബന്ധം എന്തായിരിക്കുമെന്ന് കാത്തിരുന്നതിനാലാണ് മേയ്​ വരെ നീണ്ടത്. അടുത്ത വര്‍ഷം മുതല്‍ ബജറ്റ് നടപടികള്‍ മാര്‍ച്ച് 31നകം പൂര്‍ത്തീകരിക്കുക വഴി ഏപ്രില്‍ ഒന്നു തൊട്ട് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ സാധിക്കും. വികസന രംഗത്തെ ത്വരിതപ്പെടുത്താന്‍ ഇത് സഹായിക്കും. ഫണ്ട് വിനിയോഗത്തിനും പദ്ധതികളിലെ ആസൂത്രണത്തിലുണ്ടാകുന്ന കാലതാമസം ഒഴിവാക്കാനും ഇതുവഴി സാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.പ്രവാസികളുടെ പ്രശ്‌നങ്ങളെ  സര്‍ക്കാര്‍ ഗൗരവമായി ഏറ്റെടുക്കുന്നുണ്ട്​. ഇതി​​െൻറ പ്രഖ്യാപനങ്ങള്‍ സഭയില്‍ വന്നിട്ടുണ്ട്. പ്രവാസി പ്രശ്‌നങ്ങള്‍ ഗൗരവമായി ചര്‍ച്ച ചെയ്യാന്‍ ഗ്ലോബല്‍ പാര്‍ലമ​െൻറ്​ വിളിച്ചുചേര്‍ക്കാൻ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - speaker sreeramaskrishnan-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.