മനാമ: സന്ദർശക വിസയിൽ ബഹ്റൈനിലെത്തി അസുഖം കാരണം ദുരിതത്തിലായ പ്രവാസി മലയാളിയെ സന്നദ്ധ പ്രവർത്തകർ പരിചരണം നൽകിയ ശേഷം നാട്ടിലയച്ചു. കോഴിക്കോട് വടകര സ്വദേശി അബ്ദുല്ലയെയാണ് നാട്ടിലയച്ചത്. രണ്ടുതവണ വിമാനത്താവളത്തിൽനിന്ന് അസുഖം കാരണം തിരിച്ചുപോന്ന് സൽമാനിയ ആശുപത്രിയിൽ പ്രവേശിക്കുകയും രണ്ട് ശസ്ത്രക്രിയ നടത്തുകയും ചെയ്തിരുന്നു. നേരത്തെ ഒരു രാത്രി മുഴുവൻ ബഹ്റൈൻ വിമാനത്താവളത്തിൽ കാണാതായ അബ്ദുല്ലയെ ഇമിഗ്രേഷൻ ഓഫിസറുടെ തിരച്ചിലിലാണ് കണ്ടെത്തിയത്.
അടിയന്തര ശുശ്രൂഷക്കുശേഷം വീണ്ടും പോകാൻ ഒരുങ്ങിയെങ്കിലും വിറയലും ക്ഷീണവും കാരണം ശിഫ അൽ ജസീറ ആശുപത്രിയിലേക്കെത്തിച്ച് ചികിത്സ നൽകി. അവിടെനിന്നാണ് സൽമാനിയ ആശുപത്രിയിലെത്തിച്ച് രണ്ട് ശസ്ത്രക്രിയക്ക് വിധേയനായത്. അബ്ദുല്ലയെ കാണാനില്ലെന്ന് നാട്ടിൽനിന്ന് മകൾ വിളിച്ചതനുസരിച്ചാണ് സാമൂഹിക പ്രവർത്തകനായ ഫസലിന്റെ നേതൃത്വത്തിൽ ഇടപെട്ടത്. കഴിഞ്ഞ ദിവസം എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കോഴിക്കോട്ടേക്ക് അയച്ചു. വടകര സ്വദേശി വിനോദ് സഹായത്തിന് അനുഗമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.