മനാമ: വിദ്യാർഥികളുടെ സ്കൂൾ മാറ്റത്തിനായി വിദ്യാഭ്യാസ മന്ത്രാലയം പ്രത്യേക ഇ–സർവിസ് സംവിധാനം ആരംഭിച്ചു. ഇൻഫർമേഷൻ ആൻഡ് ഇ–ഗവൺമെൻറ് (െഎ.ജി.എ) അതോറിറ്റിയുമായി ചേർന്നാണ് bahrain.bh എന്ന വെബ്സൈറ്റിൽ സ്റ്റുഡൻറ് ട്രാൻസ്ഫർ ഇ–സർവിസ് പോർട്ടൽ ആരംഭിച്ചത്.
പബ്ലിക് സ്കൂളുകൾക്കും സ്വകാര്യ സ്കൂളുകൾക്കുമിടയിൽ വിദ്യാർഥികളുടെ മാറ്റത്തിന് രക്ഷിതാക്കൾക്ക് ഇൗ പോർട്ടൽ വഴി അപേക്ഷ സമർപ്പിക്കാൻ കഴിയും. അപേക്ഷയുടെ പുരോഗതിയും ഇതുവഴി അറിയാം. ആഗസ്റ്റ് 23 മുതൽ സെപ്റ്റംബർ 10 വരെയാണ് അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയം. സ്വകാര്യ സ്കൂളിൽനിന്നും പബ്ലിക് സ്കൂളിലേക്കും തിരിച്ചും വിദ്യാർഥികൾക്ക് മാറുന്നതിന് അവസരമുണ്ട്. പബ്ലിക് സ്കൂളുകൾ തമ്മിലും സ്വകാര്യ സ്കൂളുകൾ തമ്മിലും മാറ്റത്തിന് അപേക്ഷിക്കാം. ആവശ്യമെങ്കിൽ അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി നീട്ടുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
കൂടുതൽ സേവനങ്ങൾ ഒാൺലൈനാക്കി കാര്യശേഷി വർധിപ്പിക്കുന്നതിെൻറ ഭാഗമായാണ് പുതിയ സംവിധാനം ആരംഭിച്ചിരിക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി ഡോ. മജീദ് അൽ നുെഎമി പറഞ്ഞു. വിദ്യാർഥികളും രക്ഷിതാക്കളും വിദ്യാഭ്യാസ മന്ത്രാലയത്തിെൻറ ഒാഫിസുകളിൽ നേരിട്ട് എത്താതെതന്നെ സേവനം ലഭ്യമാക്കാൻ പുതിയ രീതിയിലൂടെ കഴിയുമെന്ന് െഎ.ജി.എ ചീഫ് എക്സിക്യൂട്ടിവ് മുഹമ്മദ് അലി അൽ ഖഇൗദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.