മനാമ: ബഹ്റൈനിലെ പ്രമുഖ സ്യൂട്ട് ടൈലറിങ് ഗ്രൂപ്പായ സ്യൂട്ട് മീയുടെ നാലാമത്തെ ബ്രാഞ്ച് ദാനാ മാളിൽ പ്രവർത്തനമാരംഭിച്ചു. വിശാലമായ ഷോറൂമിന്റെ ഉദ്ഘാടനം ഫഖ്റുദ്ദീൻ തങ്ങൾ നിർവഹിച്ചു.
ലോകത്തെ മികച്ച കമ്പനികളുടെ സ്യൂട്ട്, പാന്റ്, ഷർട്ട് മെറ്റീരിയലുകൾ യഥേഷ്ടം തിരഞ്ഞെടുക്കാനുള്ള സൗകര്യം ‘സ്യൂട്ട് മീ’യിലുണ്ട്. മികച്ച ടൈലറിങ് മെഷീനുകളും, വിദഗ്ധരായ ടൈലർമാരും ഷോറൂമിൽതന്നെയുണ്ട്.
ആധുനിക ഫാഷന്‍ അനുയോജ്യമായ മെറ്റീരിയലുകൾ തിരഞ്ഞെടുക്കാനും ഉപഭോക്താവിന്റെ അഭിരുചിക്കനുസരിച്ച് നിർമിച്ച് നൽകാനും സ്യൂട്ട് മീ പ്രതിജ്ഞബദ്ധമാണെന്ന് മാനേജ്മെന്റ് അറിയിച്ചു.
ആലിയിലെ റാംലി മാൾ, സാറിലെ ആൻട്രിയം മാൾ, മുഹറഖ് സെൻട്രൽ എന്നിവിടങ്ങളിലാണ് ബഹ്റൈനിലെ മറ്റു ബ്രാഞ്ചുകൾ പ്രവർത്തിക്കുന്നത്.
മാനേജിങ് ഡയറക്ടർ അബ്ദുൽ റഷീദ് പടത്തൊടി, ഡയറക്ടർമാരായ മുഹമ്മദ് ഷുഹൈബ്, മുഹമ്മദ് ജമീൽ, ലുലു ഗ്രൂപ് റീജനൽ ഡയറക്ടർ മുഹമ്മദ് കലീം, റീജനൽ ജനറൽ മാനേജർ അബ്ദുൽ ഷുക്കൂർ തുടങ്ങി നിരവധി പേർ ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.