സു​നി​ൽ ജോ​ർ​ജ് മെ​മ്മോ​റി​യ​ൽ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്റ് 17ന്

​മ​നാ​മ: മൂ​ന്നു വ​ർ​ഷ​മാ​യി ബ​ഹ്‌​റൈ​നി​ലെ പ്ര​ശ​സ്‌​ത​രാ​യ ക്രി​ക്ക​റ്റ് ടീ​മു​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് ബ്രോ​സ് ആ​ൻ​ഡ് ബ​ഡ്ഡീ​സ് ക്രി​ക്ക​റ്റ് ടീം ​സം​ഘ​ടി​പ്പി​ക്കു​ന്ന സു​നി​ൽ ജോ​ർ​ജ് മെ​മ്മോ​റി​യ​ൽ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്റ് ന​വം​ബ​ർ 17ന് ​ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ഈ ​വ​ർ​ഷം 64 ടീ​മു​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി വി​പു​ല​മാ​യി ജു​ഫൈ​റി​ലെ​യും ബു​സൈ​ത്തീ​നി​ലേ​യും 16 ഗ്രൗ​ണ്ടു​ക​ളി​ലാ​യാ​ണ് മ​ത്സ​രം ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഏ​ക​ദി​ന ടൂ​ർ​ണ​മെ​ന്റി​ലെ വി​ജ​യി​ക​ളാ​കു​ന്ന ടീ​മി​നും വ്യ​ക്തി​ഗ​ത നേ​ട്ട​ങ്ങ​ൾ​ക്കും ട്രോ​ഫി​യും മ​റ്റു സ​മ്മാ​ന​ങ്ങ​ളും ഉ​ണ്ടാ​യി​രി​ക്കും.

ബ്രോ​സ് ആ​ൻ​ഡ് ബ​ഡ്ഡീ​സ് ക്രി​ക്ക​റ്റ് ടീം ​അം​ഗ​മാ​യി​രു​ന്ന സു​നി​ൽ ജോ​ർ​ജ് മൂ​ന്നു​വ​ർ​ഷം മു​മ്പാ​ണ് ബ​ഹ്‌​റൈ​നി​ൽ​വ​ച്ച് മ​രി​ച്ച​ത്.

64 ടീ​മു​ക​ളെ പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ട് ഒ​രു ഏ​ക​ദി​ന ടൂ​ർ​ണ​മെ​ന്റ് ബ​ഹ്‌​റൈ​നി​ൽ​ത്ത​ന്നെ ആ​ദ്യ​മാ​ണെ​ന്ന് സം​ഘാ​ട​ക​ർ പ​റ​ഞ്ഞു.

മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും 3977 8420 (അ​നീ​ഷ്), 3412 5135 (അ​ൻ​സാ​ർ) എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

Tags:    
News Summary - Sunil George Memorial Cricket Tournament on 17

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-16 06:51 GMT